കായികമേഖലയുടെ വികസനം നാടി​െൻറ ഉത്തരവാദിത്തം -മന്ത്രി എ.സി. മൊയ്​തീൻ

കണ്ണൂർ: കേരളത്തി​െൻറ വികസനമെന്നത് കായികമേഖലയുടേത് കൂടിയാണെന്ന കാഴ്ചപ്പാടിലാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് മന്ത്രി എ.സി. മൊയ്തീൻ. കായികമേഖലയുടെ വികസനം നാടി​െൻറ ഉത്തരവാദിത്തമാണെന്ന നിലയിലേക്ക് കേരളത്തി​െൻറ പൊതുബോധം മാറ്റിയെടുക്കുന്നതിനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സ​െൻററി​െൻറ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ എട്ടു കേന്ദ്രങ്ങളിലായാണ് സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സ​െൻററുകൾ ആരംഭിക്കുന്നത്. ഓപറേഷൻ ഒളിമ്പിയയുടെ ഭാഗമായി കായികവകുപ്പും യുവജനകാര്യവകുപ്പുമാണ് സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സ​െൻററുകൾ സജ്ജീകരിക്കുന്നത്. ലോകരാജ്യങ്ങളുടെ ജിംനേഷ്യങ്ങളോട് കിടപിടിക്കുന്നതരത്തിലുള്ള സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷതവഹിച്ചു. ഇൻഡോർ സ്റ്റേഡിയത്തിലെ എൽ.ഇ.ഡി ലൈറ്റ് ഉദ്ഘാടനം കെ.കെ. രാഗേഷ് എം.പിയും എ.സി പ്രവർത്തനോദ്ഘാടനം ടി.വി. രാജേഷ് എം.എൽ.എയും നിർവഹിച്ചു. ഓപറേഷൻ ഒളിമ്പിയ േപ്രാജക്ട് ഉദ്ഘാടനം മേയർ ഇ.പി. ലത നിർവഹിച്ചു. ഡോ. ബി. അശോക് സ്വാഗതം പറഞ്ഞു. സഞ്ജയൻ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, കലക്ടർ മിർ മുഹമ്മദലി, വെള്ളോറ രാജൻ എന്നിവർ സംസാരിച്ചു. അന്തർദേശീയ താരം സംഗ്രാം, അർജുന അവാർഡ് ജേതാവ് ടി.വി. പോളി, എം.കെ. കൃഷ്ണകുമാർ, അനഘ, അഭിരാമി തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ.കെ. വിനീഷ് നന്ദിപറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.