രാജീവൻ കാഞ്ഞങ്ങാട്​ അനുസ്​മരണം

കാഞ്ഞങ്ങാട്: യുവകലാ സാഹിതി ജില്ല കമ്മിറ്റി രാജീവൻ കാഞ്ഞങ്ങാട് അനുസ്മരണം നടത്തി. മഹാകവി പി. സ്മാരക മന്ദിരത്തിൽ പ്രഫ. എം.എ. റഹ്മാൻ ഉദ്ഘാടനം ചെയ്തു. ഫിക്ഷനും യാഥാർഥ്യത്തിനും ഇടയിൽനിന്ന് കഥയെഴുതിയ ക്രാന്തദർശിയായ എഴുത്തുകാരനാണ് രാജീവൻ കാഞ്ഞങ്ങാടെന്ന് അദ്ദേഹം പറഞ്ഞു. അമ്മ എന്ന് താരസംഘടനക്ക് പേരിടുകയും അമ്മക്കെതിരെ പ്രവർത്തിക്കുകയുമാണ്. നാല് അമ്മമാരാണ് സംഘടനയിൽ നിന്ന് രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. അജയകുമാർ കോടോത്ത് അധ്യക്ഷത വഹിച്ചു. ജയൻ നീലേശ്വരം, രാധാകൃഷ്ണൻ പെരുമ്പള, നാലപ്പാടം പത്മനാഭൻ, സി.കെ. ബാബുരാജ്, ഒ. പ്രതീഷ്, സുനിൽകുമാർ വിയേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.