കണ്ണൂർ: കണ്‍സ്ട്രക്ഷന്‍ വർക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ (സി.ഡബ്ല്യൂ.എസ്.എ) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാഹന പ്രചാരണജാഥകള്‍ സംഘടിപ്പിക്കുന്നു. സംസ്ഥാന കമ്മിറ്റി അംഗം എ. പ്രേമന്‍ നയിക്കുന്ന തെക്കന്‍മേഖല ജാഥ ഫെബ്രുവരി ഒന്നിന് മാഹി പാലത്തിനുസമീപം ആരംഭിക്കും. രാവിലെ 10ന് സംസ്ഥാന വൈസ് പ്രസിഡൻറ് കുഞ്ഞലവി പൂക്കാട് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മുപ്പതോളം സ്വീകരണകേന്ദ്രങ്ങളില്‍ കൂടി സഞ്ചരിച്ച് ഫെബ്രുവരി രണ്ടിന് വൈകീട്ട് കൂത്തുപറമ്പ് മാറോളി ഘട്ടില്‍ സമാപിക്കും. സി.ഡബ്ല്യൂ.എസ്.എ സംസ്ഥാന കമ്മിറ്റി അംഗം എ. വേണുഗോപാല്‍ നയിക്കുന്ന വടക്കന്‍മേഖല ജാഥ ഒന്നിന് രാവിലെ കാലിക്കടവ് ആണൂര്‍ പാലത്തിന് സമീപത്തുനിന്ന് ആരംഭിക്കും. സംസ്ഥാന പ്രസിഡൻറ് അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മുപ്പതോളം സ്വീകരണകേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് രണ്ടിന് വൈകീട്ട് ആറിന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കും. വാര്‍ത്തസമ്മേളനത്തില്‍ തെക്കൻമേഖല ജാഥാ ലീഡർ എ. പ്രേമന്‍, വടക്കൻമേഖല ജാഥാ ലീഡർ എ. വേണുഗോപാല്‍, ജില്ല പ്രസിഡൻറ് ടി. ദിനേശന്‍, ജില്ല സെക്രട്ടറി കെ. രഞ്ചിത്ത്, ട്രഷറർ എം. പ്രകാശന്‍ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.