ബാലകലാമേള: വിഭവ സമാഹരണം നടത്തി

മാഹി: ത്രിദിന ബാലകലാമേളയിലെ മത്സരങ്ങളിൽ പങ്കെടുക്കാനെത്തുന്നവർക്ക് ഭക്ഷണമൊരുക്കുന്നതിനുള്ള വിഭവ സമാഹരണം വിദ്യാർഥികൾക്ക് ആവേശമായി. മാഹിയിലെ വിവിധ സർക്കാർ വിദ്യാലയങ്ങളിൽനിന്നായി ജോ. പി.ടി.എയുടെ നേതൃത്വത്തിൽ നടന്ന വിഭവ സമാഹരണം മാഹി സി.ഇ. ഭരതൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വൈസ് പ്രിൻസിപ്പൽ ഹംസനാഥ് ഉദ്ഘാടനം ചെയ്‌തു. ജോ. പി.ടി.എ പ്രസിഡൻറ് കെ.വി. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് അജിത ടീച്ചർ, യു.പി. അശോകൻ, എ.സി.എച്ച്. അശറഫ്, ടി.എ. ലതീബ്, മാർട്ടിൻ കൊയിലോ, എം. വത്സരാജൻ, മുരളി വാണിമേൽ, ബിജില എന്നിവർ സംസാരിച്ചു. 500 ക്വിൻറൽ അരി ഉൾപ്പെടെ തേങ്ങ, പച്ചക്കറികൾ, വെളിച്ചെണ്ണ തുടങ്ങിയ വിഭവങ്ങൾ ലഭിച്ചു. മുഴുവൻ സ്കൂളുകളിലെയും പി.ടി.എ പ്രവർത്തകരും വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ജോ. പി.ടി.എയുടെ വിഭവ സമാഹരണത്തെ വരവേറ്റു. ഹരിതസേനയുടെയും എൻ.എസ്.എസി​െൻറയും പ്രാതിനിധ്യവും ശ്രദ്ധേയമായി. ശ്രീനാരായണ സ്കൂൾ വിദ്യാർഥികളും പങ്കാളികളായി. ഉച്ചയോടെ പന്തക്കൽ ഐ.കെ. കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ കലോത്സവ വേദിയിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ എത്തിച്ച വിഭവങ്ങൾ മാഹി വിദ്യാഭ്യാസ മേലധ്യക്ഷ​െൻറ ചുമതല വഹിക്കുന്ന ഉത്തമരാജ് മാഹിയും സ്കൂൾ വൈസ് പ്രിൻസിപ്പൽ ഇൻചാർജ് ഷീലയും ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.