തലശ്ശേരി ഒ.വി റോഡ് വീതികൂട്ടാൻ എം.എൽ.എയും ഉദ്യോഗസ്ഥരും രംഗത്തിറങ്ങി

തലശ്ശേരി: നഗരത്തിൽ ഏറെ തിരക്കേറിയ ഒ.വി റോഡ് വീതികൂട്ടാനുള്ള നടപടി വേഗത്തിലാക്കാൻ എം.എൽ.എ എ.എൻ. ഷംസീറി​െൻറ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും വ്യാപാരി സംഘടനാനേതാക്കളും രംഗത്തിറങ്ങി. ചൊവ്വാഴ്ച രാവിലെ 11ഒാടെയാണ് ഒ.വി റോഡിലെ വ്യാപാരസ്ഥാപനങ്ങളിൽ എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം കയറിയിറങ്ങിയത്. ഒ.വി റോഡ് വികസിപ്പിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് നഗരസഭക്കെതിരെ ആക്ഷൻ ഫോറത്തി​െൻറ പോസ്റ്ററുകൾ നഗരത്തിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് നടപടികളുമായി എം.എൽ.എയുടെ നേതൃത്വത്തിലുളള സംഘം മുന്നിട്ടിറങ്ങിയത്. പോസ്റ്ററിൽ ഉയർത്തിയ വിവരങ്ങൾ സംബന്ധിച്ച് 'മാധ്യമം' തിങ്കളാഴ്ച വാർത്ത നൽകിയിരുന്നു. റോഡ് വീതികൂട്ടാൻ നേരത്തെ അടയാളപ്പെടുത്തിയ സ്ഥലത്തുനിന്ന് കച്ചവടക്കാർ അൽപം പിന്നോട്ടുമാറണമെന്ന് എം.എൽ.എയും ഉദ്യോഗസ്ഥരും വ്യാപാരികളോട് അഭ്യർഥന നടത്തി. വീതികൂട്ടാനുള്ള തീരുമാനത്തിൽനിന്ന് ഇനി പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് എം.എൽ.എ മുന്നിലെത്തിയപ്പോൾ കച്ചവടക്കാരിൽനിന്നുണ്ടായത് സമ്മിശ്ര പ്രതികരണമായിരുന്നു. ചിലർ ഒഴിവുകഴിവുകൾ നിരത്തി നിസ്സഹായത ചൂണ്ടിക്കാട്ടിയപ്പോൾ മറ്റുചിലർ സർവാത്മനാ സഹകരണം വാഗ്ദാനം ചെയ്തു. നാടി​െൻറ പൊതുനന്മക്കായി സഹകരിക്കണമെന്നാണ് ഓരോ കടക്കാരെയും നേരിൽക്കണ്ട് സംഘം ആവശ്യപ്പെട്ടത്. റോഡിനായി സ്ഥലം നഷ്ടമാകുേമ്പാൾ നഷ്ടപരിഹാരത്തെ പറ്റിയായി ചില കച്ചവടക്കാരുടെ അന്വേഷണം. നാടി​െൻറ വികസനകാര്യത്തിൽ സ്വയം സന്നദ്ധമാവണമെന്നും അതിന് നഷ്ടപരിഹാരം ഇല്ലെന്നുമുള്ള പൊതുതീരുമാനം എം.എൽ.എ വ്യാപാരികളെ അറിയിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ നജ്മ ഹാഷിം, സബ് കലക്ടർ എസ്. ചന്ദ്രശേഖർ, തഹസിൽദാർ ടി.വി. രഞ്ജിത്ത്, എ.എസ്.പി ചൈത്ര തെരേസ ജോൺ, നഗരസഭാംഗം വാഴയിൽ വാസു, വ്യാപാരി വ്യവസായി സംഘടന ഭാരവാഹികളായ വി.കെ. ജവാദ് അഹമ്മദ്, സാക്കിർ കാത്താണ്ടി തുടങ്ങിയവരാണ് എം.എൽ.എയുടെ സംഘത്തിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.