ബ്യൂട്ടി പാർലറിൽനിന്ന്​ മൊബൈൽ ഫോൺ കവർന്നു

കണ്ണൂർ: ബ്യൂട്ടി പാർലറിലെത്തിയ യുവതി ഉടമയുടെയും ജീവനക്കാരിയുടെയും മൊബൈൽ ഫോണുകൾ കവർന്നു. കാൽടെക്സിലെ ബ്യൂട്ടി പാർലറിലാണ് സംഭവം. പുരികം െത്രഡ് ചെയ്യാനെന്ന് പറഞ്ഞെത്തിയ യുവതി ഉടമ കെ.വി. ബിന്ദുവി​െൻറയും ജീവനക്കാരിയുടെയും ഫോണുകളുമായി കടന്നുകളയുകയായിരുന്നു. ഇരുവരുെടയും ബാഗുകളിൽ സൂക്ഷിച്ചതായിരുന്നു ഫോണുകൾ. 20 വയസ്സു തോന്നിക്കുന്ന യുവതിയാണ് കവർന്നതെന്ന് ഉടമ ടൗൺ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.