മംഗളൂരുവില്‍ ജലവിതരണ നിയന്ത്രണമുണ്ടാവില്ല ^--മേയര്‍

മംഗളൂരുവില്‍ ജലവിതരണ നിയന്ത്രണമുണ്ടാവില്ല --മേയര്‍ മംഗളൂരു: നഗരത്തില്‍ വേനല്‍ക്കാലത്ത് പതിവുള്ള ജലവിതരണ നിയന്ത്രണം ഇത്തവണ ഉണ്ടാവില്ലെന്ന് മേയര്‍ കവിത സനില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തുമ്പേ അണക്കെട്ട് ജലനിരപ്പ്‌ ആറടി ഉയര്‍ത്തിയതിനാല്‍ ജൂണ്‍വരെ ഉപയോഗിക്കാനുള്ള വെള്ളമുണ്ട്. മേയറായി ചുമതലയേറ്റപ്പോള്‍ ജനങ്ങള്‍ക്ക്‌ നല്‍കിയ ഉറപ്പുപാലിക്കാന്‍ കഴിഞ്ഞു. വെള്ളത്തിനടിയിലായ പ്രദേശത്തെ 37 കുടുംബങ്ങളുടെ സഹകരണമാണ് അണക്കെട്ട് ഉയര്‍ത്തല്‍ യാഥാര്‍ഥ്യമാക്കിയത്. ഇവര്‍ക്ക് പ്രതിമാസം 39 ലക്ഷം രൂപ വാടക ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.