കവിത​േപാലെ ഒരു പകൽ; പ്രതിഭകളുടെ പൊൻതിളക്കം

തൃശൂർ: 'ഗോദാവരിയിലെ തീരങ്ങളിലെ, ഗോമേധക മണി സന്ധ്യകളേ...' ലളിതഗാനവേദിയിൽ കൊല്ലം ചാത്തന്നൂർ എൻ.എസ്.എസ്.എച്ച്.എസ്.എസിലെ ഹണി ആർ. പിള്ളയുടെ ശ്രുതിമധുരഗാനം ആസ്വദിച്ചാനന്ദിച്ചു 'നന്ത്യാർവട്ടം'. സാഹിത്യ അക്കാദമിയിലെ മരത്തണൽ പറ്റിയിരുന്നവരെപ്പോലും ഇളക്കുന്നതായി താളെക്കാഴുപ്പാർന്ന നാടൻപാട്ടുകൾ. വിളിപ്പാടകലെ വൃന്ദവാദ്യവേദിയിൽ ഫ്യൂഷൻ സംഗീതം സദസ്സിനെ ഇളക്കിമറിച്ചു. സംഗീതവും നടനവുമെല്ലാം ഇഴചേർന്ന് കവിതപോലെയായി കലോത്സവത്തി​െൻറ രണ്ടാംദിനം. ആൺകുട്ടികളുടെ ഭരതനാട്യ വേദിയായ 'നീർമാതള'െത്തയും 'നീലക്കുറിഞ്ഞി'യെയും തരളിതമാക്കിയത് ആനന്ദ താണ്ഡവം. 'നീലക്കുറിഞ്ഞി' നെഹ്റു പാർക്കിന് സമീപത്തേക്ക് മാറ്റിയത് ഉർവശീശാപം ഉപകാരമായതുപോലെയുമായി. പൂരപ്പറമ്പിലെ 'ഉൗട്ടി' ആസ്വാദകർക്ക് സുഖമുള്ള അനുഭവമാണ് തീർക്കുന്നത്. 'കുടമുല്ല'പ്പൂവി​െൻറ നൈർമല്യത്തോടെ ഒഴുകിയെത്തിയ മുരളീഗാനങ്ങൾ, ഇശൽമഴ പെയ്യിച്ച മാപ്പിളപ്പാട്ടുകൾ, കോൽക്കളിയുടെ ത്രസിപ്പിക്കുന്ന ചുവടുകൾ... രണ്ടാം പകൽ സമ്പന്നമായിരുന്നു. ആദ്യ ദിനത്തിൽ അരങ്ങേറിയ ഭരതനാട്യത്തിന് തിരശ്ശീല വീണത് ഞായറാഴ്ച രാവിലെ ആറിന്. ഉറക്കച്ചടവി​െൻറ ക്ഷീണം പേക്ഷ ആൺ ഭരതനാട്യത്തിലെ ചടുലതകൊണ്ട് 'നീർമാതള'വും 'നീലക്കുറിഞ്ഞി'യും മറന്നു. ഒന്നിനൊന്ന് മികച്ചതായിരുന്നു പ്രകടനങ്ങൾ. ഒന്നാം വേദിയെ നിർവൃതിയിലാക്കി മുല്ലപ്പൂ ചൂടിയ അംഗനമാർ കൈകൊട്ടി കുമ്മിയടിച്ചത് ധനുമാസരാവിൽ തന്നെയായി എന്നത് കലോത്സവത്തെ ആതിരോത്സവമാക്കാൻ പോന്നതായി. മിമിക്രി വേദിയിൽ വി.എസും ഒ.സിയും മത്സരിച്ച് അരങ്ങുതകർക്കുകയായിരുന്നു അപ്പോൾ. കൃഷ്ണലീലവർണങ്ങൾ നിറഞ്ഞാടി കുച്ചിപ്പുടി നർത്തകർ 17ാം വേദിയിൽ രാത്രിയിലും 'സൂര്യകാന്തി' വിരിയിച്ചു. വൃന്ദവാദ്യത്തി​െൻറ ത്രില്ലിൽനിന്ന് 'ചെമ്പകം' പൂത്തത് ചട്ടയും മുണ്ടുമണിഞ്ഞ് മാർതോമ ചരിതം ആടിയ ചേട്ടത്തിമാരുടെ ദ്രുതചുവടുകൾ കണ്ട്. അഭിഷേക് വിജയനും സഹോദരി അനഘ വിജയനും എണ്ണച്ചായത്തിൽ വിജയഗാഥ തീർത്തു. പ്രതിഭകളുടെ പൊൻതിളക്കംകൊണ്ട് ശ്രദ്ധേയമായ രണ്ടാംദിനത്തിൽ മുൻ കലാതിലകം അപർണ ശർമയെ പോലുള്ള നിരവധി പ്രതിഭകൾ സാന്നിധ്യംകൊണ്ട് പൂരനഗരിയെ ധന്യമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.