വലതുപക്ഷങ്ങൾക്കെതിരെ ബദൽ നയങ്ങൾ ചർച്ചചെയ്യും -പ്രകാശ് കാരാട്ട് പയ്യന്നൂർ: കേന്ദ്രത്തിൽ ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ നടപ്പാക്കുന്ന നവലിബറൽ നയങ്ങളെയും വർഗീയ അജണ്ടയെയും നേരിടാനുള്ള നയപരിപാടി വരുന്ന പാർട്ടി കോൺഗ്രസിൽ ആവിഷ്കരിക്കുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. പയ്യന്നൂർ ഗാന്ധിപാർക്കിൽ സി.പി.എം കണ്ണൂർ ജില്ല സമ്മേളനത്തിെൻറ ഭാഗമായി നടക്കുന്ന സെമിനാർ പരമ്പര ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യവത്കരണവും നവലിബറൽ നയങ്ങളുമാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നടപ്പാക്കുന്നത്. ഇതോടൊപ്പം വർഗീയ അജണ്ടയും നടപ്പാക്കുന്നു. ഇതിനെ ചെറുക്കേണ്ടതുണ്ട്. മുതലാളിത്ത രാജ്യങ്ങൾക്ക് പ്രതിസന്ധികളിൽനിന്ന് കരകയറാൻ കഴിയില്ല. അമേരിക്കയിൽ ട്രംപ് പ്രസിഡൻറായി. ആ രാജ്യം നേരിടുന്ന പ്രതിസന്ധികൾക്ക് കോടീശ്വരനായ പ്രസിഡൻറിെൻറ സ്ഥാനാരോഹണം ഫലം ചെയ്യില്ല. അമേരിക്കയുടെ രാജ്യാന്തര ബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുന്നു. സാമ്രാജ്യത്വത്തിനെതിരെ വെല്ലുവിളികൾ ഉയരുകയാണ്. എന്നാൽ, മാർക്സിസത്തിൽ ഉറച്ചുനിൽക്കുന്ന ചൈന മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ ഭരണത്തിൽ സാമ്പത്തികവളർച്ച കുറഞ്ഞു. കാർഷികരംഗം കടുത്ത പ്രതിസന്ധിയിലാണ്. ലോക മുതലാളിത്തവുമായി നമ്മുടെ സമ്പദ്വ്യവസ്ഥയെ ബന്ധിപ്പിച്ചതിെൻറ ഫലമായാണ് ഇങ്ങനെ സംഭവിച്ചത്. സ്വകാര്യവത്കരണ മുതലാളിത്ത നയങ്ങളാണ് മോദിസർക്കാർ നടപ്പാക്കുന്നത്. എല്ലാ മേഖലയിലും ആർ.എസ്.എസ് കടന്നുവരുന്നു. രാജ്യത്ത് പാർട്ടിക്ക് ഏറ്റവും ശക്തിയുള്ള ജില്ല കണ്ണൂരാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ടി.ഐ. മധുസൂദനൻ അധ്യക്ഷതവഹിച്ചു. കെ.പി. മധു, എം.വി. ഗോവിന്ദൻ, പി. ജയരാജൻ, വി. ശിവദാസൻ, സി. കൃഷ്ണൻ എം.എൽ.എ, വി. നാരായണൻ, പി. സന്തോഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.