ബ്യൂഗിൾ വായനയിൽ നാടിെൻറ അഭിമാനമായി അനുസാബു

ഇരിട്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ബ്യൂഗിൾ വായനയിൽ എ േഗ്രേഡാടെ ഒന്നാം സ്ഥാനം നേടി അങ്ങാടിക്കടവ് േസക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി അനുസാബു നാടി​െൻറ അഭിമാനമായി. മട്ടന്നൂർ തെരൂരിലെ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ ദിനേശ​െൻറ കീഴിലാണ് പൊലീസ് ചിട്ടയിൽ പരിശീലനം പൂർത്തിയാക്കിയത്. സ്കൂൾ ബാൻഡ് സംഘത്തിലെ അംഗമാണ് അനുസാബു. ഉരുപ്പുംകുറ്റിയിലെ ഓലിക്കൽ ഹൗസിൽ സാബു--മിനി ദമ്പതികളുടെ മകനാണ്. 12ന് സ്കൂളിൽ സ്വീകരണം നൽകുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.