കേളകം: കേളകം ബസ്സ്റ്റാൻഡിലേക്കുള്ള വഴി തടസ്സപ്പെടുത്തിയുള്ള വാഹന പാർക്കിങ് ഗതാഗതത്തെ രൂക്ഷമായി ബാധിക്കുന്നു. പേരാവൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ സ്റ്റാൻഡിലേക്കു കടക്കുന്ന ബൈപാസ് റോഡിലാണ് അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇതുകാരണം ബസുകളടക്കം മണിക്കൂറോളം ഗതാഗതതടസ്സത്തിലകപ്പെടുകയാണ്. റോഡിെൻറ വീതിക്കുറവും മറ്റൊരു കാരണമാണ്. ടൗണിൽ ഗതാഗതപരിഷ്‌കരണം നടപ്പാക്കുമെന്ന പൊലീസിെൻറയും പഞ്ചായത്തിെൻറയും വാഗ്ദാനം നടപ്പാക്കാത്തതിൽ വ്യാപാരികളടക്കമുള്ളവർക്ക് കടുത്ത പ്രതിഷേധമുണ്ട്. ചില വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങൾ കയറ്റിയിറക്കുന്നതുകാരണം പ്രധാന റോഡിലും ഗതാഗതതടസ്സം സൃഷ്ടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.