ജൂനിയർ അ​െമ്പയ്​ത്ത്​ മത്സരം തുടങ്ങി

കേളകം: സംസ്ഥാന ജൂനിയർ അെമ്പയ്ത്ത് മത്സരത്തിന് തൊണ്ടിയിൽ തുടക്കമായി. ജിമ്മിജോർജ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ വിവിധ ജില്ലകളെ പ്രതിനിധാനംചെയ്ത് നൂറുകണക്കിന് താരങ്ങളാണ് പങ്കെടുക്കുന്നത്. തൊണ്ടിയിൽ സാന്ത്വനം ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബി​െൻറ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുൻ ദേശീയ വോളിബാൾതാരം സെബാസ്റ്റ്യൻ ജോർജ് ഉദ്ഘാടനംചെയ്തു. ആർച്ചറി അസോസിയേഷൻ ജില്ല പ്രസിഡൻറ് ജോർജ് വർഗീസ് അധ്യക്ഷതവഹിച്ചു. പേരാവൂർ സ​െൻറ് ജോസഫ് ഫൊറോന വികാരി ഫാ. ഡോ. തോമസ് കൊച്ചുകരോട്ട്, ആർച്ചറി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഡോ. ജോറിസ് പൗലോസ്, ഡോ. ജോസഫ് തോമസ്, സി.എ. തങ്കം, സെബാസ്റ്റ്യൻ കരുവൻപ്ലാക്കൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.