തൃക്കരിപ്പൂർ: ആഗോളവത്കരണത്തിെൻറ കച്ചവട സാധ്യതകൾ ഒന്നുമില്ലാതെതന്നെ മലയാളം 'ഗ്ലോബൽ സ്‌പേസി'ലേക്ക് ഉയർന്നതായി എഴുത്തുകാരനും വയലാർ അവാർഡ് ജേതാവുമായ ടി.ഡി. രാമകൃഷ്ണൻ നിരീക്ഷിച്ചു. തൃക്കരിപ്പൂർ പഞ്ചായത്ത് ലൈബ്രറി നേതൃസമിതി ഒരുക്കിയ യിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലാഭേച്ഛയില്ലാതെ പണിയെടുത്ത യുവ സാങ്കേതിക പ്രവർത്തകരുടെ ശ്രമഫലമായാണ് ഇത് സാധിച്ചത്. പുസ്തകങ്ങൾക്ക് ഇനിയുള്ള കാലത്ത് വലിയ പ്രസക്തിയില്ലെന്ന വിലയിരുത്തലുകൾ പൊളിച്ചെഴുതുന്ന അനുഭവങ്ങളാണ് കാണുന്നത്. വിവരസാങ്കേതിക വിദ്യയും ദൃശ്യമാധ്യമങ്ങളും ചേർന്നൊരുക്കിയ പ്രഭാവലയം ഭേദിച്ച് വായനയും എഴുത്തും തുടരുകയാണ്. കാൽനൂറ്റാണ്ടുകാലത്തെ ചരിത്രം പരിശോധിച്ചാൽ സാഹിത്യം വെല്ലുവിളികളെ അതിജീവിച്ചതായി മനസ്സിലാക്കാം. കെ.എം.കെ ഹാളിൽ നടന്ന പരിപാടിയിൽ ലൈബ്രറി കൗൺസിൽ ജില്ല എക്സിക്യൂട്ടിവംഗം പി.വി. ദിനേശൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ഡോ. പ്രഭാകരൻ ടി.ഡി. രാമകൃഷ്ണന് ഉപഹാരം സമ്മാനിച്ചു. താലൂക്ക് പ്രസിഡൻറ് പി. വേണുഗോപാലൻ സംസാരിച്ചു. വി.കെ. രതീശൻ സ്വാഗതവും കെ.വി. കൃഷ്ണപ്രസാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.