കൂടിയാട്ട വേദിയിൽ വിധികർത്താവിനെച്ചൊല്ലി ബഹളം

തൃശൂർ: ഹൈസ്കൂൾ വിഭാഗം കൂടിയാട്ടത്തിന് പരാതിയോടെ തുടക്കം. വിധികർത്താവിനെച്ചൊല്ലിയായിരുന്നു തർക്കം. ജില്ല സ്കൂൾ കലോത്സവത്തിൽ വിധി നിർണയിച്ചയാൾതന്നെ സംസ്ഥാന തലത്തിലുമെത്തിയതാണ് ആക്ഷേപമുയർത്തിയത്. രക്ഷിതാക്കളിൽനിന്നുള്ള പരാതി കേട്ട സംഘാടകർ സമയോചിതമായി ഇടപെട്ട് വിധികർത്താവിനെ മാറ്റാൻ തയാറായതോടെ പ്രശ്നത്തിന് പരിഹാരമായി. മൂന്നാം വിധികർത്താവിനെ വേദിയിലെത്തിക്കാൻ വൈകിയത് മത്സരം തുടങ്ങുന്നതിനുള്ള സമയക്രമത്തെയും ബാധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.