ഭൂവുടമകളിൽ വ്യാമോഹം സൃഷ്​ടിച്ച്​ ഭൂമി ഏറ്റെടുക്കാനുള്ള ശ്രമം ഉപേക്ഷിക്കണം

കണ്ണൂർ: മുൻകൂറായി പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കാതെ വൻതോതിൽ നഷ്ടപരിഹാരം നൽകുന്നുവെന്ന വ്യാമോഹം സൃഷ്ടിച്ച് കുടിയൊഴിപ്പിക്കുന്നവരിൽനിന്ന് ഭൂമി ഏറ്റെടുക്കാനുള്ള ശ്രമത്തിൽ നിന്ന് ദേശീയപാത അേതാറിറ്റിയും സർക്കാറും പിൻവാങ്ങണമെന്ന് എൻ.എച്ച് 17 ആക്ഷൻ കമിറ്റി യോഗം ആവശ്യെപ്പട്ടു. ഭൂവുടമകളെ തെറ്റിദ്ധരിപ്പിച്ചും മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വില നൽകിയും ഭൂമി ഏറ്റെടുക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ദേശീയപാത 30 മീറ്ററിൽ നാലുവരിയായോ ആറുവരിയായോ സർക്കാർ ചെലവിൽ നിർമിക്കാമെന്നിരിക്കെ ബി.ഒ.ടി അടിസ്ഥാനത്തിൽ പാത നിർമിക്കുമെന്ന് പറയുന്നത് മുതലാളിമാരെ സംരക്ഷിക്കുന്നതിനാണ്. ഏറ്റവും കുറഞ്ഞ കുടിയൊഴിപ്പിക്കലുകൾ വരുന്ന അലൈൻമ​െൻറ് പരിഗണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജനുവരി 10ന് കലക്ടറേറ്റിലേക്ക് മാർച്ച് നടത്താനും തീരുമാനമായി. ജില്ല ചെയർമാൻ ഡോ. ഡി. സുരേന്ദ്രനാഥ്, കെ.കെ. ഉത്തമൻ, എം.കെ. ജയരാജൻ, അനൂപ് എരിമറ്റം, വത്സൻ കിഴുത്തള്ളി, കെ.വി. ഷിജു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.