ചിത്രകാര കൂട്ടായ്​മ

കണ്ണൂർ: സി.പി.എം ജില്ല സമ്മേളനത്തിന് മുന്നോടിയായി കണ്ണൂർ ടി.ടി.ഐയിൽ (മെൻ) ചിത്രകാര കൂട്ടായ്മ നടത്തി. ആദ്യദിനം 40 ചിത്രകാരന്മാർ പങ്കെടുത്തു. ഇവർ ചുവന്ന കാൻവാസിൽ വരക്കുന്ന ചിത്രങ്ങൾ സമ്മേളനത്തി​െൻറ വിവരങ്ങളോടൊപ്പം നഗരത്തിൽ പ്രദർശിപ്പിക്കാനാണ് തീരുമാനം. അടുത്തദിവസങ്ങളിലായി കൂടുതൽ ചിത്രകാരന്മാർ പങ്കാളികളാവും. 60 ചിത്രകാരന്മാർ ചേർന്ന് 200 ചിത്രങ്ങളാണ് ഒരുക്കുന്നത്. ഹരിത േപ്രാട്ടോകോൾ ഉപയോഗിച്ചാണ് ചിത്രങ്ങൾ ഒരുക്കിയത്. നഗരത്തിൽ ഇൗ ചിത്രബോർഡുകൾ സ്ഥാപിക്കും. കണ്ണൂരി​െൻറയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും ചരിത്രം, കണ്ണൂരി​െൻറ വികസനം എന്നിവ ചിത്രങ്ങളായി നഗരത്തിൽ തെളിയും. സംവിധായകൻ ഷെറി ചിത്രകാര കൂട്ടായ്മ ഉദ്ഘാടനംചെയ്തു. വർഗീസ് കളത്തിൽ, മാലതി ഭായി, ഹരീന്ദ്രൻ ചാലാട്, ടി. ദീപേഷ്, പ്രദീപ് ചൊക്ലി, വിനോദ് പയ്യന്നൂർ, വാസവൻ പയ്യട്ടം, ഉണ്ണികൃഷ്ണൻ ആതിര, രമേഷ് കൊറ്റാളി തുടങ്ങിയ ചിത്രകാരന്മാർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.