സാംസ്​കാരിക രംഗത്ത്​ കാർണിവൽവത്​കരണം ^ഡോ. കെ.പി. മോഹനൻ

സാംസ്കാരിക രംഗത്ത് കാർണിവൽവത്കരണം -ഡോ. കെ.പി. മോഹനൻ കണ്ണൂർ: സാംസ്കാരിക രംഗത്ത് കാർണിവൽവത്കരണമാണ് നടക്കുന്നതെന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം ജില്ല കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനജീവിതത്തിലെ അടിസ്ഥാന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനു പകരം കെട്ടുകാഴ്ചകളായി സാംസ്കാരിക കൂട്ടായ്മകളെ മാറ്റാനുള്ള ശ്രമം വ്യാപകമാണ്. മെഗാ ഇവൻറുകളായി കലാവതരണങ്ങൾ മാറുേമ്പാൾ അവഗണിക്കപ്പെടുന്നത് ജനകീയ പ്രശ്നങ്ങളാണ്. ജീവിതത്തിൽ നിന്ന് അകന്നുപോകുന്ന കലാവതരണങ്ങളെ തിരിച്ചുകൊണ്ടുവരാൻ സാംസ്കാരിക ഇടപെടലുകൾ നടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ല പ്രസിഡൻറ് നാരായണൻ കാവുമ്പായി അധ്യക്ഷത വഹിച്ചു. പ്രമോദ് വെള്ളച്ചാൽ, ഷെറി എന്നിവർ സംസാരിച്ചു. എം.കെ. മനോഹരൻ സ്വാഗതവും ടി.പി. വേണുഗോപാലൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.