കണ്ണൂർ: കേന്ദ്രസർക്കാർ അംഗീകൃത എൻ.ജി.ഒ സർട്ടിഫിക്കറ്റോടുകൂടി ഗവ. ഐ.ടി.ഐയും ഐ.എം.സിയും സംയുക്തമായി നടത്തുന്ന തൊഴിലധിഷ്ഠിത ക്യു എ-ക്യു സി-എൻ.ഡി.ടി (മെക്കാനിക്കൽ) കോഴ്സിലേക്ക് . യോഗ്യത: ഡിപ്ലോമ/ബി.ടെക് (മെക്കാനിക്കൽ), ഐ.ടി.ഐ -വെൽഡർ/മെക്കാനിക്കൽ. ജനുവരി 10 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 8921503040, 8304970276. കണ്ണൂർ: തളിപ്പറമ്പ് അപ്പാരൽ െട്രയിനിങ് ഡിസൈൻ സെൻററിൽ 2018-19 അധ്യയനവർഷം ആരംഭിക്കുന്ന ഫാഷൻ ഡിസൈൻ ടെക്നോളജി, സ്യൂയിങ് മെഷീൻ മെക്കാനിക്ക് കോഴ്സുകളിലേക്ക് . അപേക്ഷകർ 17ന് മുമ്പ് നേരിട്ടോ ഫോൺ മുഖേനയോ ബന്ധപ്പെടണം. ഫോൺ: 9544145005, 0460 2226110. സപ്ലൈകോ മാവേലി സ്റ്റോർ ഉദ്ഘാടനം നാളെ കണ്ണൂർ: മുണ്ടേരി ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരോട് പുതുതായി അനുവദിച്ച സപ്ലൈകോ മാവേലി സ്റ്റോർ ജനുവരി ഒമ്പതിന് രാവിലെ ഒമ്പതിന് ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനംചെയ്യും. തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷതവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. പങ്കജാക്ഷൻ ആദ്യവിൽപന നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.