കണ്ണൂർ: േകരള പ്രൈവറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മേയ് അഞ്ച്, ആറ് തീയതികളിൽ കണ്ണൂരിൽ നടക്കും. സമ്മേളനത്തിെൻറ സംഘാടകസമിതി യോഗം കോർപറേഷൻ മേയർ ഇ.പി. ലത ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡൻറ് കെ. ബാബു അധ്യക്ഷതവഹിച്ചു. ടെക്സ്റ്റൈൽ കോർപറേഷൻ ഡയറക്ടർ വി. രാജേഷ് പ്രേം, എസ്. വിജയൻപിള്ള, ശരീഫ് പാലോളി, കെ.എസ്. ഷാജു എന്നിവർ സംസാരിച്ചു. അസ്ലം മെഡിനോവ സ്വാഗതവും കെ.പി. അമൃത നന്ദിയും പറഞ്ഞു. മേയർ ഇ.പി. ലത ചെയർപേഴ്സനും അസ്ലം മെഡിനോവ ജനറൽ കൺവീനറും മണിലാൽ ട്രഷററുമായി സംഘാടകസമിതി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.