നിർമാണം പൂർത്തിയായിട്ടും തുറന്നില്ല; മിനി പാർക്ക് നശിക്കുന്നു

കൂത്തുപറമ്പ്: നിർമാണം പൂർത്തിയായി രണ്ടുമാസം കഴിഞ്ഞിട്ടും തുറന്നുകൊടുക്കാത്ത കൂത്തുപറമ്പ് മിനിപാർക്ക് കാടുകയറി നശിക്കുന്നു. സൗന്ദര്യവത്കരണത്തി​െൻറ ഭാഗമായി സ്ഥാപിച്ച വില കൂടിയ പുല്ലുകൾ ഇതിനകം കരിഞ്ഞുണങ്ങി. സംസ്ഥാന ടൂറിസം െഡവലപ്മ​െൻറ് കോർപറേഷ​െൻറ ധനസഹായത്തോടെയാണ് മിനി പാർക്ക് നിർമിച്ചത്. നഗരസഭ സ്റ്റേഡിയത്തിനും ട്രഷറിക്കും സമീപത്തായാണ് 40 ലക്ഷത്തോളം രൂപ െചലവിൽ പാർക്ക് നിർമിച്ചത്. സ്റ്റേഡിയം റോഡിൽനിന്ന് രണ്ടുമീറ്ററോളം ഉയരത്തിൽ മതിൽ കെട്ടിയാണ് മിനി പാർക്ക് പണിതത്. നിലം ഇൻറർലോക്ക് ചെയ്യുകയും ചെയ്തിരുന്നു. ചുറ്റുമുള്ള മരങ്ങളിൽനിന്ന് കരിയിലകൾ വീണ് പാർക്ക് വികൃതമായിട്ടുണ്ട്. വെള്ളം നനക്കാത്തതിനെ തുടർന്ന് വിലകൂടിയ പുല്ലുകളും നശിക്കാൻ തുടങ്ങി. പാർക്കിലെ അക്രിലിക് ചിത്രങ്ങളും നിറം മങ്ങിത്തുടങ്ങി. മിനി പാർക്ക് ഉടൻ തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.