ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പത്രപ്രവര്‍ത്തക അവാര്‍ഡിന്​ 20 വരെ അപേക്ഷിക്കാം

തലശ്ശേരി: തലശ്ശേരി പ്രസ്ഫോറം മേരിമാത ചാരിറ്റബിള്‍ ട്രസ്റ്റി​െൻറ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ എട്ടാമത് ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കുന്നത് ജനുവരി 20 വരെ നീട്ടി. 2016 നവംബര്‍ ഒന്നു മുതല്‍ 2017 നവംബര്‍ 30 വരെയുള്ള പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച വാര്‍ത്തകള്‍ക്കാണ് അവാര്‍ഡ്. വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തി​െൻറ കോപ്പിയും മൂന്ന് ഫോട്ടോസ്റ്റാറ്റ് കോപ്പിയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. പ്രസ്ഫോറങ്ങളുടെയോ പത്രം അധികൃതരുടെയോ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം ഹാജരാക്കണം. 5001രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. ഒരാള്‍ ഒരു എന്‍ട്രി മാത്രമേ അയക്കാവൂ. വിലാസം: സെക്രട്ടറി, പ്രസ്ഫോറം, ജൂബിലി ഷോപ്പിങ് കോംപ്ലക്സ്, പഴയ ബസ്സ്റ്റാൻഡ്, തലശ്ശേരി 670101. ഫോൺ: 0490 2322433.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.