ഹൈസ്​കൂൾ ഹെഡ്​മാസ്​റ്റർമാർക്ക്​ പ്രിൻസിപ്പൽമാരായി സ്ഥാനക്കയറ്റം നൽകുന്നത്​ അവസാനിപ്പിക്കണം ^എച്ച്​.എസ്​.എസ്​.ടി.എ

ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാർക്ക് പ്രിൻസിപ്പൽമാരായി സ്ഥാനക്കയറ്റം നൽകുന്നത് അവസാനിപ്പിക്കണം -എച്ച്.എസ്.എസ്.ടി.എ തലശ്ശേരി: ഹയർസെക്കൻഡറിയിൽ 12 വർഷം പൂർത്തിയാക്കി സ്ഥാനക്കയറ്റം പ്രതീക്ഷിക്കുന്ന 1300ൽ അധികം അധ്യാപകർ നിലനിൽക്കെ ഒരു ദിവസത്തെ ഹയർസെക്കൻഡറി അധ്യാപന പരിചയം പോലുമില്ലാത്ത ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരെ പ്രിൻസിപ്പൽമാരായി സ്ഥാനക്കയറ്റം നൽകുന്നത് അവസാനിപ്പിക്കണമെന്ന് ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ 27ാം ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ഇതിനായി ഹയർസെക്കൻഡറി സ്പെഷൽ റൂൾ ഭേദഗതി ചെയ്യാൻ സർക്കാർ നൽകിയ ഉത്തരവ് ഉടൻ നടപ്പാക്കണം. ഹയർസെക്കൻഡറി മേഖല ഇല്ലാതാക്കി ഡി.പി.െഎയിൽ ലയിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് പിന്തിരിയുക, അഞ്ചുവർഷം പൂർത്തിയാക്കിയ ജൂനിയർ അധ്യാപകരെ ഉപാധിരഹിതമായി സീനിയറാക്കുക, ജൂനിയർ സേവന കാലയളവ് സ്ഥാനക്കയറ്റത്തിന് പരിഗണിക്കുക, പ്രിൻസിപ്പൽമാരെ ക്ലാസ് ചാർജിൽ നിന്നൊഴിവാക്കുക, മുഴുവൻ ഹയർസെക്കൻഡറി സ്കൂളിലും ക്ലർക്ക്, പ്യൂൺ തസ്തിക അനുവദിക്കുക, അധ്യാപക സ്ഥലംമാറ്റം പരാതിരഹിതവും കുറ്റമറ്റതുമായ രീതിയിൽ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. എച്ച്.എസ്.എസ്.ടി.എ സംസ്ഥാന പ്രസിഡൻറ് എം. രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എ.കെ. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. പി.കെ. പ്രദീപ് കുമാർ, കെ.വി. രാജൻ, വി. സോമൻ, കെ.ടി. ഫ്രാൻസിസ്, പി.വി. സുേരഷ്, എ.വി. ഉണ്ണികൃഷ്ണൻ, ഡോ.ഒ.സി. കൃഷ്ണൻ, എം. വിനോദ് കുമാർ, സി. ദീപക് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.