മുഴപ്പിലങ്ങാട്: യങ് ഫൈറ്റേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മുഴപ്പിലങ്ങാടിെൻറ 26ാം വാർഷികവും അംബേദ്കർ ലൈബ്രറി നാലാം വാർഷികവും സമാപിച്ചു. 17ന് കുളംബസാറിൽ കോഴിക്കോട് കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണെൻറ പ്രഭാഷണത്തോടെയാണ് പരിപാടി തുടങ്ങിയത്. ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ഡോ. പി.പി. സക്കറിയ ആരോഗ്യക്ലാസെടുത്തു. അംഗൻവാടി കുട്ടികളുടെ കലോത്സവം പഞ്ചായത്ത് പ്രസിഡൻറ് എം.പി. ഹാബിസ് ഉദ്ഘാടനംചെയ്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ വി. ഷഗിൽ സ്വാഗതം പറഞ്ഞു. വാർഡ് മെംബർമാരായ കെ. കമലാക്ഷി, കെ. ലക്ഷ്മി എന്നിവരും കെ. പുഷ്പലത, കെ.എസ്. വിജയയും സംസാരിച്ചു. പരിപാടിയുടെ ഭാഗമായി മഠം എൽ.പി സ്കൂൾ ലൈബ്രറിക്ക് പുസ്തകങ്ങൾ കൈമാറി. പ്രദേശവാസികളായ ബാലൻ വൈദ്യർ, കായികാധ്യാപകൻ ടി.പി. രവീന്ദ്രൻ, ഫുട്ബാൾ പരിശീലകൻ കെ. പ്രമോദ്, സൗജന്യ പി.എസ്.സി കോച്ചിങ് ക്ലാസ് നടത്തുന്ന കടമ്പൂരിലെ എ.വി. അനിൽകുമാർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. സമാപനസമ്മേളനം ടി.കെ.ഡി. മുഴപ്പിലങ്ങാട് ഉദ്ഘാടനംചെയ്തു. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. ഹാബിസ് അധ്യക്ഷതവഹിച്ചു. അംബേദ്കർ ലൈബ്രറി പ്രസിഡൻറ് സി.വി. പ്രസന്നൻ മുഴപ്പിലങ്ങാട്, സി.പി.എം മുഴപ്പിലങ്ങാട് ലോക്കൽ െസക്രട്ടറി കെ.വി. പത്മനാഭൻ, സംഘാടക സമിതി ട്രഷറർ വി. പ്രശാന്ത് മുഴപ്പിലങ്ങാട് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും സൗപർണിക കലാവേദിയുടെ നാട്ടരങ്ങും നാടൻ കലാരൂപങ്ങളുടെ ദൃശ്യാവിഷ്കാരവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.