സംസ്ഥാനത്തെ സാമ്പത്തികസ്ഥിതി ഗുരുതരം -കെ. മുരളീധരൻ എം.എൽ.എ പയ്യന്നൂർ: കേരളത്തിൽ സാമ്പത്തിക അടിയന്തരാവസ്ഥയുടെ സ്ഥിതിയാണെന്നും സംസ്ഥാനത്ത് ഒരു കാര്യത്തിനും കാശില്ലെന്നും കെ. മുരളീധരൻ എം.എൽ.എ. പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിൽ കേരള സ്റ്റേറ്റ് ഖാദി ബോർഡ് എംപ്ലോയീസ് യൂനിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നശിച്ചുകൊണ്ടിരിക്കുന്ന ഒരു വകുപ്പിന് മന്ത്രിയില്ല. ഇങ്ങനെ പോയാൽ കെ.എസ്.ആർ.ടി.സി ഇനി അധികകാലമുണ്ടാകില്ല. തനിക്ക് എത്രവകുപ്പ് ഉണ്ടെന്ന് മുഖ്യമന്ത്രിക്കുപോലും അറിയില്ല. 41 വകുപ്പുകൾ എങ്ങനെ ഒരാൾ കൈകാര്യം ചെയ്യും? സർക്കാർ ഡയറിയിൽ ഒരു പേജു മുഴുവൻ മുഖ്യമന്ത്രിയുടെ വകുപ്പും ഉേദ്യാഗസ്ഥരുടെ പേരുമാണ്. മുഖ്യമന്ത്രിക്ക് മന്ത്രിമാരെയും മന്ത്രിമാർക്ക് മുഖ്യമന്ത്രിയെയും വിശ്വാസമില്ലാത്ത സ്ഥിതിയാണ്. ലോട്ടറി അടിച്ചാൽപോലും കാശുകിട്ടാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. വർക്കല കഹാർ അധ്യക്ഷതവഹിച്ചു. എം. നാരായണൻകുട്ടി, വി.എൻ. എരിപുരം, പി. പത്മനാഭൻ, എ.പി. നാരായണൻ, എസ്. സുരേഷ്ബാബു എന്നിവർ സംസാരിച്ചു. പ്രതിനിധിസമ്മേളനം ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനംചെയ്തു. കെ.വി. ഗിരീഷ്കുമാർ അധ്യക്ഷതവഹിച്ചു. യാത്രയയപ്പ് സമ്മേളനം കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനംചെയ്തു. എൻ. ഗംഗാധരൻ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.