മംഗളൂരു: ദീപക് റാവുവിെൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് വി.എച്ച്.പി, ബജ്റംഗ്ദൾ പ്രവർത്തകർ മംഗളൂരുവിലും ഉഡുപ്പിയിലും റോഡ് ഉപരോധിച്ചു. മംഗളൂരുവിൽ വനിത കോളജിന് മുന്നിൽ ഉപരോധം വി.എച്ച്.പി നേതാവ് എം.ബി. പൂരണിക് ഉദ്ഘാടനംചെയ്തു. സംസ്ഥാന സർക്കാറിെൻറ ഹിന്ദുവിരുദ്ധ സമീപനം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജഗദീശ് സേനെവ, ശരൺ പമ്പ്വെൽ എന്നിവർ നേതൃത്വം നൽകി. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഉഡുപ്പി ത്രിവേണി സർക്കിളിൽ ഉപരോധം രഘുപതി ഉദ്ഘാടനംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.