ശ്രീകണ്ഠപുരം ടേക്ക് എ ബ്രേക്കിൽ വിജിലൻസ് പരിശോധന

ശ്രീകണ്ഠപുരം: ടൂറിസം വകുപ്പി​െൻറ നേതൃത്വത്തിൽ ടൗണിനടുത്ത് നിർമിച്ച ഹൈടെക് കംഫർട്ട് സ്റ്റേഷനായ ടേക്ക് എ ബ്രേക്കിൽ വിജിലൻസ് പരിശോധന. വെള്ളിയാഴ്ച ഉച്ചയോടെയാണ് കണ്ണൂർ വിജിലൻസ് സി.ഐ ടി.പി. സുമേഷി​െൻറ നേതൃത്വത്തിൽ പരിശോധന നടത്തിയത്. നിർമാണത്തിലെ ക്രമക്കേടിനെപ്പറ്റിയും നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളെപ്പറ്റിയും പരാതിയുയർന്ന സാഹചര്യത്തിലാണ് വിജിലൻസ് അന്വേഷണം. നടത്തിപ്പുമായി ബന്ധപ്പെട്ട് വ്യാപക പരാതി ഉയർന്നിരുന്നു. 42 ലക്ഷം രൂപ ചെലവിട്ടാണ് ടേക്ക് എ ബ്രേക്കി​െൻറ നിർമാണം പൂർത്തിയാക്കിയത്. തുടക്കംമുതൽ പ്രവർത്തനവുമായി ബന്ധപ്പെട്ട് ആക്ഷേപമുയർന്നിരുന്നു. സ്ഥലം വീതികൂട്ടി കൈയേറി സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാക്കിയെന്ന പരാതിയെ തുടർന്ന് നടത്തിപ്പ് ഏറ്റെടുത്തയാളെ പുറത്താക്കിയിരുന്നു. കരാറുകാര​െൻറ നേതൃത്വത്തിൽ വിശ്രമകേന്ദ്രത്തി​െൻറ പുറത്തുള്ള പി.ഡബ്ല്യു.ഡി ഭൂമിയിൽനിന്നും വാഹന പാർക്കിങ് പിരിവ് നടത്തിയതും വിവാദമായിരുന്നു. തുടർന്ന് നഗരസഭ ഇടപെട്ടാണ് വാഹന പാർക്കിങ് പിരിവ് നിർത്തിച്ചത്. ഇപ്പോൾ നടത്തിപ്പുകാരൻ തോന്നുംപടി തുറക്കുകയും പൂട്ടുകയുമാണ് ചെയ്യുന്നതെന്ന് നാട്ടുകാർ പറയുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശൗചാലയം, കഫ്റ്റീരിയ, എ.ടി.എം കൗണ്ടർ, മുലയൂട്ടാനുള്ള സൗകര്യം എന്നിവയെല്ലാം ഉൾപ്പെടുത്തിയായിരുന്നു ടേക്ക് എ ബ്രേക്ക് കെട്ടിടം നിർമിച്ചത്. നിലവിൽ ശൗചാലയം മാത്രമേ ഇവിടെയുള്ളു. പുഴക്കരയിലായതുകൊണ്ട് എ.ടി.എം കൗണ്ടറുകൾ സ്ഥാപിക്കാൻ ബാങ്കുകൾ തയാറാകുന്നില്ല. ആവശ്യത്തിനു വെള്ളവും മറ്റ് സൗകര്യങ്ങളും ഉണ്ടെങ്കിലും നടത്തിപ്പ് കുറ്റമറ്റതാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രാഥമിക അന്വേഷണം മാത്രമാണ് നടത്തിയതെന്നും പി.ഡബ്ല്യു.ഡി പരിശോധന റിപ്പോർട്ടുകൾ ലഭിച്ചതിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും വിജിലൻസ് സി.ഐ അറിയിച്ചു. വിജിലൻസ് എസ്.ഐ സഹദേവൻ, എൻ.വി. രമേശൻ, വി.കെ. സജീവൻ, കെ. ബാലകൃഷ്ണൻ എന്നിവരും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും പരിശോധന സംഘത്തിലുണ്ടായിരുന്നു. SKPM Vigilence ശ്രീകണ്ഠപുരം ടേക്ക് എ ബ്രേക്കിൽ വിജിലൻസ് സംഘം പരിശോധന നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.