കോൺഗ്രസ്​ സംഘടന പരിഷ്​കാരത്തിന്​ കണ്ണൂർ തുടക്കമിട്ടു ജംബോ കമ്മിറ്റികൾ ഇല്ലാതാക്കാൻ തീരുമാനം

കണ്ണൂർ: കോൺഗ്രസ് സംഘടന പരിഷ്കാരത്തിന് തുടക്കമിട്ട് കണ്ണൂരിൽ ജംബോ കമ്മിറ്റികൾ ഇല്ലാതാക്കുന്നു. ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെ വലുപ്പം കുറക്കുക, ഭാരവാഹികൾക്ക് കൂടുതൽ ഉത്തരവാദിത്തം നൽകുക, നിർജീവമായ മണ്ഡലം കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുക, പ്രവർത്തിക്കാത്ത ഭാരവാഹികളെ മാറ്റുക എന്നീ നടപടികളാണ് പരിഷ്കാരത്തി​െൻറ ഭാഗമായി നടക്കുന്നത്. ഇതുസംബന്ധിച്ച് ഇന്നലെ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനിയുടെ അധ്യക്ഷതയിൽ ചേർന്ന നേതൃയോഗത്തിൽ സുപ്രധാന തീരുമാനങ്ങെളടുത്തു. ജനുവരി ഒമ്പതിന് ചേരുന്ന ക്യാമ്പ് എക്സിക്യൂട്ടിവിൽ ഇക്കാര്യങ്ങൾ ചർച്ചചെയ്തതിനുശേഷം നടപടികൾക്ക് തുടക്കം കുറിക്കും. സംസ്ഥാനത്ത് കണ്ണൂരിലാണ് കോൺഗ്രസ് സംഘടന പരിഷ്കാരത്തിന് തുടക്കമിട്ട് നടപടികൾ ആരംഭിച്ചിട്ടുള്ളത്. നിലവിൽ ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളിൽ നാൽപതും മുപ്പതും അംഗങ്ങളാണുള്ളത്. ഗ്രൂപ്പുകളെ പിണക്കാതിരിക്കുന്നതിനുള്ള നീക്കങ്ങളാണ് ജംേബാ കമ്മിറ്റികൾക്ക് വഴിവെച്ചത്. കമ്മിറ്റികളിൽ വേണ്ടത്ര ആളുകളുണ്ടെങ്കിലും പല കമ്മിറ്റികളും പ്രവർത്തനങ്ങളിൽ വേണ്ടത്ര മികവു പുലർത്തുന്നില്ലെന്ന വിമർശനവും പാർട്ടിയെ ശുദ്ധീകരിക്കുന്നതിന് കാരണമായിട്ടുണ്ട്. കോൺഗ്രസ് ജന്മദിനാഘോഷത്തി​െൻറ ഭാഗമായി കണ്ണൂരിൽ വലിയ ആഘോഷങ്ങൾ നടന്നിരുന്നു. ഡി.സി.സിയുടെ വിലയിരുത്തലിലും പൊതു അഭിപ്രായത്തിലും ആഘോഷം വൻവിജയമായിരുന്നു. എന്നാൽ, ചില കമ്മിറ്റികൾ ഉത്തരവാദിത്തം നിർവഹിക്കാൻ തയാറായില്ലെന്നും ഇത് ചില മേഖലകളിൽനിന്നുള്ള പ്രാതിനിധ്യം കുറച്ചെന്നും നേതൃയോഗത്തിൽ വിമർശനമുയർന്നു. എന്നാൽ, ഇൗ കമ്മിറ്റികൾക്കെതിരെ നേരിട്ടുള്ള നടപടികളിലേക്ക് കടക്കേണ്ട----------------------------െണന്നും പുനഃസംഘടനയുടെ ഭാഗമായി കൂടുതൽ കൂട്ടുത്തരവാദിത്തങ്ങൾ ഏൽപിക്കുകയാണ് വേണ്ടതെന്നും പൊതുവിൽ അഭിപ്രായമുയർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.