കണ്ണൂർ, മലപ്പുറം ജില്ലകളിൽ 66 കോടിയുടെ മരാമത്ത് പ്രവൃത്തി തിരുവനന്തപുരം: കണ്ണൂർ, മലപ്പുറം ജില്ലകളിലായി 66 കോടി നിർമാണചെലവ് വരുന്ന ആറ് പ്രവൃത്തികൾ ജനുവരി എട്ടിനും ഒമ്പതിനുമായി ഉദ്ഘാടനം ചെയ്യും. ഇതിൽ പ്രവൃത്തി പൂർത്തീകരിച്ച മലപ്പുറം ജില്ലയിലെ മമ്പുറം പാലം എട്ടിന് രാവിലെ ഒമ്പതിന് തുറന്നുകൊടുക്കും. കടലുണ്ടിപ്പുഴക്ക് കുറുകെയുള്ള പാലം പ്രവൃത്തി 26.48 കോടി ചെലവിലാണ് പൂർത്തിയാക്കിയത്. 25 മീറ്റർ നീളത്തിലുള്ള പത്ത് സ്പാനുകളടങ്ങിയ പാലത്തിന് 250 മീറ്റർ നീളവും 8.40 മീറ്റർ വീതിയുമുണ്ട്. ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. കണ്ണൂർ ജില്ലയിലെ അഞ്ച് പ്രവൃത്തികളുടെ നിർമാണ ഉദ്ഘാടനം ഒമ്പതിന് നിർവഹിക്കും. ഇതിൽ നാെലണ്ണം മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ്. 22.73 കോടി ചെലവ് വരുന്നതാണ് പദ്ധതി. 16.45 കോടി ചെലവിൽ നിർമിക്കുന്ന ഇരിണാവ് പാലത്തിെൻറ പ്രവൃത്തി ഉദ്ഘാടനവും അതേദിവസം നിർവഹിക്കുമെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.