ആയുർവേദ മെഡിക്കൽ ക്യാമ്പ്

പയ്യന്നൂർ: പരിയാരം ഗവ.ആയുർവേദ കോളജ് രജതജൂബിലി ആഘോഷത്തി​െൻറ ഭാഗമായി മെഗാ 23, 24 തീയതികളിൽ നടക്കും. രാവിലെ ഒമ്പതുമുതൽ മൂന്നുവരെയാണ് ക്യാമ്പ്. കോളജ് അങ്കണത്തിൽ നടക്കുന്ന ക്യാമ്പിൽ ശല്യതന്ത്ര (ഓർത്തോ, സർജറി), ശാലാക്യ തന്ത്ര (കണ്ണ്, ഇ.എൻ.ടി) എന്നീ വിഭാഗങ്ങളിലായിരിക്കും രോഗികളെ പരിശോധിക്കുക. ക്യാമ്പിൽ കേരളത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 20ഓളം സ്പെഷലിസ്റ്റ് ഡോക്ടർമാർ പങ്കെടുക്കും. ആദ്യം ബുക്ക് ചെയ്യുന്ന 1000 രോഗികൾക്കായിരിക്കും പ്രവേശനം നൽകുക. നടുവേദന, എല്ല് തേയ്മാനം, ഭഗന്ദരം, അർശസ്, ഡയബറ്റിക് റെറ്റിനോപ്പതി, ഹൈമയോപ്പിയ, നേത്രരോഗങ്ങൾ, തലവേദന, മറ്റ് ഇ.എൻ.ടി സംബന്ധമായ രോഗങ്ങൾ എന്നിവക്ക് ക്യാമ്പിൽ വിദഗ്ധ ചികിത്സ നിർദേശിക്കും. പങ്കെടുക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ വിളിച്ചു ബന്ധപ്പെടണം. ഫോൺ: 7736346760,9562653314.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.