കാഞ്ഞങ്ങാട്: വിലക്കയറ്റത്തിെൻറ പേരില്‍ ഇറങ്ങിപ്പോക്ക്, ജില്ലയുടെ നീറുന്ന പ്രശ്‌നമായ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ശ്രദ്ധ ക്ഷണിക്കൽ... 'കുട്ടി' നിയമസഭ കൗതുകവും ആവേശവുമായി. കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിെൻറ ഭാഗമായി ദുര്‍ഗ ഹയര്‍ സെക്കൻഡറി സ്‌കൂളിലാണ് മാതൃക നിയമസഭ സംഘടിപ്പിച്ചത്. ആദ്യദിവസം ഗവര്‍ണറുടെ നയപ്രസംഗമായിരുന്നു. രണ്ടാമത്തെ ദിവസം ചോേദ്യാത്തര വേളയോടെ തുടങ്ങി. വിദ്യാഭ്യാസമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ച് നിയമസഭ ആരംഭിച്ചു. സ്വാശ്രയ മാനേജ്മെൻറിെൻറ പീഡനം മൂലമുള്ള ജിഷ്ണു പ്രണോയിയുടെ മരണവും സ്‌കൂളുകള്‍ക്കടുത്തുള്ള ലഹരിവില്‍പനയും െഗസ്റ്റ് െലക്ചറര്‍മാരെക്കൊണ്ടുള്ള സ്‌കൂൾനടത്തിപ്പും റാഗിങ്ങും ചോദ്യങ്ങളിൽ നിറഞ്ഞുനിന്നു. വിദ്യാഭ്യാസമന്ത്രിയായ അജാനൂര്‍ ഇക്ബാല്‍ എച്ച്.എസ്.എസിലെ ഫാത്തിമത്ത് ഫമീദ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. തുടര്‍ന്ന് റവന്യൂ, ഭക്ഷ്യവകുപ്പ് മന്ത്രിമാരോടായിരുന്നു ചോദ്യങ്ങളുണ്ടായത്. റവന്യൂമന്ത്രിയോട് വില്ലേജ് ഓഫിസുകളിലെ അഴിമതിയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും കമ്പ്യൂട്ടറൈസേഷെൻറ നടപടിക്രമങ്ങളിലുള്ള വേഗതക്കുറവും ചോദ്യമായിവന്നു. റവന്യൂമന്ത്രിയായ ജി.എച്ച്.എസ്.എസ് കമ്പല്ലൂരിലെ അലീന ജോസഫ് മറുപടി നൽകി. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരെൻറ മുന്നിലാണ് ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതെന്നത് വ്യത്യസ്തമായി. അരിവില കൂടിയതിെൻറ പേരില്‍ അടിയന്തര പ്രമേയചര്‍ച്ച നിയമസഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ കൊണ്ടുവന്നു. എന്നാല്‍, അരിവില കൂടിയിട്ടില്ലെന്നും അത് വാർത്താ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും അടിയന്തരപ്രമേയത്തെ എതിര്‍ത്ത് ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി ജി.എച്ച്.എസ്.എസ് ഹോസ്ദുര്‍ഗിലെ ദേവികാഗംഗന്‍ മറുപടി നൽകി. ഭക്ഷ്യമന്ത്രിയുടെ അഭിപ്രായത്തില്‍ തൃപ്തി രേഖപ്പെടുത്തി കാസര്‍കോട് ഗവ. കോളജില്‍നിന്നുള്ള സ്പീക്കര്‍ കെ. നാസിർ അടിയന്തരപ്രമേയം നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷനേതാവ് ഇക്ബാല്‍ എച്ച്.എസ്.എസ്.എസിലെ ശ്രീരഞ്ജിനിയടക്കമുള്ളവര്‍ നിയമസഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. ഒാരോ പ്രതിപക്ഷ കക്ഷികളായാണ് ഇറങ്ങിപ്പോക്ക് നടത്തിയത്. പിന്നീട് നടന്ന ശ്രദ്ധ ക്ഷണിക്കലില്‍ ജില്ലയുടെ പ്രധാനപ്രശ്‌നങ്ങളായ എന്‍ഡോസള്‍ഫാന്‍ വിഷയവും മാലിന്യപ്രശ്‌നങ്ങളും വിഷയമായി. കൂടാതെ സബ്മിഷൻ, പേപ്പറുകള്‍ മേശപ്പുറത്ത് വെക്കൽ, റിപ്പോര്‍ട്ട് സമര്‍പ്പണം, പ്രസംഗത്തിനുള്ള നന്ദി, പ്രേമയത്തിന് മേലുള്ള ചര്‍ച്ച എന്നിവ ഉൾക്കൊള്ളുന്നതായിരുന്നു മാതൃക നിയമസഭ. മാതൃക നിയമസഭയില്‍ ഗവര്‍ണറായി പി. സന്ദിപ്ത രാഗ് (ഡോ. അംബേദ്കര്‍ ജി.എച്ച്.എസ്.എസ്, കോടോത്ത്), മുഖ്യമന്ത്രിയായി പി. ശ്രീലക്ഷ്മി (ജവഹര്‍ നവോദയ സ്‌കൂൾ, പെരിയ), ഡെപ്യൂട്ടി സ്പീക്കറായി ഇദില്‍ ഇസ്മായില്‍ (ഇക്ബാല്‍ സ്‌കൂൾ, അജാനൂര്‍), മന്ത്രിമാരായി പി.എം. ആയിഷ-സ്വതിക (ധനകാര്യം-- ഇ.കെ. നായനാര്‍ മെമ്മോറിയല്‍ എസ്, കമ്പല്ലൂര്‍), മെറീന റെനി (ആരോഗ്യം- -ദുര്‍ഗ എച്ച്.എസ്.എസ്), ആർ. വിഷ്ണു (എക്സൈസ്- -ദുര്‍ഗ എച്ച്.എസ്.എസ്), ആയിഷത്ത് നിഹാല (ഐ.ടി, പാര്‍ലമെൻറ് കാര്യം- -ഇക്ബാല്‍ എച്ച്.എസ്.എസ്, അജാനൂര്‍), ജോസ്വിന്‍ സി. ബിനോ (കൃഷി- -ദുര്‍ഗ എച്ച്.എസ്.എസ്) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.