ഫസ്​റ്റ്​ ഡിവിഷൻ ലീഗ്​: ജൂനിയർ ജിംഖാനക്കും സ്​പിരിറ്റഡ്​ ജൂനിയേഴ്​സിനും ജയം

കണ്ണൂർ: ജില്ല ഫസ്റ്റ് ഡിവിഷൻ ലീഗ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ തിങ്കളാഴ്ച നടന്ന ഒന്നാമത്തെ മത്സരത്തിൽ ജൂനിയർ ജിംഖാനക്ക് ജയം. കെ.എ.പി നാലാം ബറ്റാലിയനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം. രണ്ടാമത്തെ മത്സരത്തിൽ കാനന്നൂർ സ്പോർട്സ് അക്കാദമി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സ്പിരിറ്റഡ് ജൂനിയേഴ്സ് കണ്ണൂരിനു മുന്നിൽ കീഴടങ്ങി. ചൊവ്വാഴ്ച കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ജനത സ്പോർട്സ് ക്ലബ് കാഞ്ഞിരോട് ലക്കി ബോയ്സ് കണ്ണൂരിനെ പകൽ മൂന്നിനും റൈസിങ് സ്റ്റാർ സ്പോർട്സ് ക്ലബ് കണ്ണാടിപ്പറമ്പ് സ്പോർട്സ് െഡവലപ്മ​െൻറ് ട്രസ്റ്റ് കണ്ണൂരിനെ വൈകീട്ട് 4.30നും നേരിടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.