അരിയിൽനിന്നെന്ന് സംശയം; ഭക്ഷ്യവിഷബാധ വർധിക്കുന്നു

കൂത്തുപറമ്പ്: കൂത്തുപറമ്പ് മേഖലയിൽ ഭക്ഷ്യവിഷബാധ തുടർക്കഥയാവുന്നു. ആമ്പിലാട് കല്ലുമ്മൽ താഴെയിൽ കുടുംബത്തിലെ മൂന്നുപേർക്ക് കൂടി ഭക്ഷ്യവിഷബാധയേറ്റു. വീട്ടിൽ പാചകംചെയ്ത ചോറിൽനിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് നിഗമനം. ചോരക്കുളം ഭാഗത്തെ കണ്ടോത്ത് വീട്ടിൽ അഷ്കർ, ഭാര്യ സിൽന, മകൾ ഷാസിൽ എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കടുത്ത വയറിളക്കവും ഛർദിയും അനുഭവപ്പെട്ട മൂന്നുപേരും കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കയാണ്. ഞായറാഴ്ച വീട്ടിൽ പാചകംചെയ്ത ചോറ് കഴിച്ചപ്പോഴാണ് മൂന്നുപേർക്കും ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തൊക്കിലങ്ങാടിയിലെ സ്വകാര്യവ്യക്തിയുടെ കടയിൽനിന്ന് വാങ്ങിയ അരിയാണ് പാചകംചെയ്തിരുന്നത്. പാചകംചെയ്ത ഉടൻ ചോറിന് നിറവ്യത്യാസമുണ്ടായിരുന്നില്ല. ഏതാനും മണിക്കൂറിന് ശേഷമാണ് ചോറിന് നിറവ്യത്യാസമുണ്ടായിട്ടുള്ളതെന്ന് വീട്ടുകാർ പറഞ്ഞു. കഴിഞ്ഞദിവസം ആമ്പിലാട്ടെ കൊമ്പ്രക്കണ്ടി രവീന്ദ്ര​െൻറ കുടുംബത്തിനും ഭക്ഷ്യവിഷബാധ ഏറ്റിരുന്നു. വീട്ടിൽ പാചകംചെയ്ത ചോറിൽനിന്നായിരുന്നു രവീന്ദ്രനും ഭാര്യക്കും വിഷബാധയേറ്റിരുന്നത്. കൂത്തുപറമ്പ് ടൗണിൽനിന്ന് വാങ്ങിയ അരിയാണ് രവീന്ദ്ര​െൻറ വീട്ടിൽ പാചകംചെയ്തിരുന്നത്. എന്നാൽ, രണ്ട് കുടുംബങ്ങൾക്ക് ഭക്ഷ്യവിഷബാധയേറ്റിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളൊന്നുമുണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.