മെഡിക്കല്‍ കോളജ്‌ ആശുപത്രിക്ക്​ 80.26 കോടിയുടെ സാ​േങ്കതികാനുമതി

കാസര്‍കോട്‌: കാസര്‍കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന്‌ 80,26,77,000 രൂപയുടെ സാങ്കേതികാനുമതി ലഭിച്ചെന്ന് എന്‍.എ. നെല്ലിക്കുന്ന്‌ എം.എല്‍.എ അറിയിച്ചു. മെഡിക്കല്‍ കോളജ്‌ ആശുപത്രി കെട്ടിടത്തി​െൻറ നിര്‍മാണത്തിന്‌ ഒരാഴ്‌ചക്കുള്ളില്‍ ടെൻഡര്‍ നടക്കും. ടെൻഡര്‍ നടപടി പൂര്‍ത്തിയായാലുടന്‍ പണി ആരംഭിക്കും. ആശുപത്രി അഡ്‌മിനിസ്‌ട്രേറ്റിവ്‌ ബ്ലോക്ക്‌ നിര്‍മാണം അവസാനഘട്ടത്തിലാണ്‌. ഇതിന് കാസര്‍കോട്‌ പാക്കേജില്‍നിന്ന്‌ 25 കോടി രൂപയും മെഡിക്കല്‍ കോളജ്‌ കെട്ടിടം ഇലക്‌ട്രിഫിക്കേഷന്‍ പണികള്‍ക്ക്‌ അനുവദിച്ച 23.5 കോടി രൂപയും വിനിയോഗിച്ചു. ഇനി മെഡിക്കല്‍ കോളജ്‌, ക്വാര്‍ട്ടേഴ്‌സ്‌, ഹോസ്റ്റലുകള്‍ എന്നിവ നിര്‍മിക്കാനും മറ്റ്‌ അടിസ്ഥാന സൗകര്യങ്ങള്‍ക്കും 180 കോടി രൂപ വേണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.