രോഗനിർണയ ക്ലിനിക്കും കാർഡിയോളജി വിഭാഗവും ആരംഭിക്കും

കാസർകോട്: ജില്ല സഹകരണ ആശുപത്രി സഹകരണ സംഘത്തി​െൻറ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന കുമ്പള സഹകരണ ആശുപത്രിയിലും ചെങ്കള സഹകരണ ആശുപത്രിയിലും വികസനപദ്ധതികളുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കുമെന്ന് ഭരണസമിതി വാർത്തസമ്മേളനത്തിൽ അറിയിച്ചു. കുമ്പളയിൽ രോഗനിർണയ ബോധവത്കരണ, ജനറൽ മെഡിസിൻ വിഭാഗങ്ങളും ചെങ്കളയിൽ കാർഡിയോളജി വിഭാഗവും ആരംഭിക്കും. ഇവയുടെ പ്രവർത്തനോദ്ഘാടനം 25ന് രാവിലെ 10.30ന് കുമ്പളയിലും 12ന് ചെങ്കളയിലും കെ. കുഞ്ഞിരാമൻ എം.എൽ.എ നിർവഹിക്കും. വാർത്തസമ്മേളനത്തിൽ ഭരണസമിതി പ്രസിഡൻറ് എ. ചന്ദ്രശേഖരൻ, പി. രഘുനാഥൻ, കെ.ആർ. ജയാനന്ദ, പി. ദാമോദരൻ, സെക്രട്ടറി രാധാകൃഷ്ണൻ, ടി. നാഗരാജൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.