കെ. സുധാകരന്​ പിന്തുണയുമായി അമ്മമാരുടെ ഉപവാസം

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബി​െൻറ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ. സുധാകരൻ നടത്തുന്ന നിരാഹാരസമരത്തിന് പിന്തുണയുമായി മഹിളാ കോൺഗ്രസ് നേതൃത്വത്തിൽ അമ്മമാരുടെ ഉപവാസസമരം. നൂറുകണക്കിന് അമ്മമാരാണ് രാവിലെതന്നെ സമരപ്പന്തലിലെത്തിയത്. രാഷ്ട്രീയകൊലപാതകം നടക്കുന്ന വേളകളിൽ അമ്മമാർക്ക് നഷ്ടപ്പെടുന്നത് സ്വന്തം മക്കളെയാണെന്നും ഇത് ഒരിക്കലും നികത്താനാവാത്ത നഷ്ടമാണെന്നും സമരത്തിൽ പെങ്കടുത്ത ഒാരോ അമ്മയും വിളിച്ചുപറഞ്ഞു. അമ്മമാരുടെ ഉപവാസം മുൻ മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ല പ്രസിഡൻറ് രജനി രമാനന്ദ് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, കെ.പി.സി.സി ജനറൽ സെക്രട്ടറി സുമാ ബാലകൃഷ്ണൻ, അജയ്മോഹനൻ, റോഷ്നി ഖാലിദ് എന്നിവർ സംസാരിച്ചു. കെ. അജിത സ്വാഗതം പറഞ്ഞു. അമ്മമാരുടെ ഉപവാസത്തിന് അഭിവാദ്യമർപ്പിച്ച് വിദ്യാർഥിനികളും സമരപ്പന്തലിലെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.