പാർട്ടി അന്വേഷണത്തിൽ പങ്കുതെളിഞ്ഞാൽ നടപടി ഉൾക്കൊള്ളും -ആകാശിെൻറ പിതാവ് കണ്ണൂർ: ഷുഹൈബ് വധക്കേസിൽ തെൻറ മകൻ ആകാശിന് എന്തെങ്കിലും ബന്ധമുള്ളതായി പാർട്ടി നടത്തുന്ന അന്വേഷണത്തിൽ കണ്ടെത്തിയാൽ പാർട്ടി എടുക്കുന്ന ഏതുനടപടിയും ഉൾക്കൊള്ളുമെന്ന് പിതാവ് രവി. കൊലപാതകത്തിൽ ആകാശിന് ബന്ധമില്ലെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. പാർട്ടി അംഗമെന്നനിലയിലാണ് ആകാശിന് ശത്രുക്കൾ ഉള്ളത്. അവരാണ് അവനെ കുറ്റവാളിയാക്കാൻ ശ്രമംനടത്തുന്നത്. പാർട്ടി കേസന്വേഷിക്കുന്നുവെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന ശരിയല്ല. സംഭവത്തിെൻറ നിജഃസ്ഥിതിയാണ് പാർട്ടി അന്വേഷിക്കുക. സംഭവവുമായി ആർക്കൊക്കെയാണ് ബന്ധമുള്ളതെന്നും മറ്റുമാണ് പാർട്ടി അന്വേഷിക്കുന്നതെന്നും രവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.