റിഷാനക്ക്​ വേണം ഒരു ലാപ്​ടോപ്

കാസർകോട്: ''ഒര് ലാപ്ടോപ് വേണം... അത്ണ്ടെങ്കിൽ പഠിത്തം കുറച്ചുംകൂടി എളുപ്പമാകുമായിരുന്നു...'' റിഷാനയുടെ ആഗ്രഹമിതാണ്. ബെള്ളൂർ പഞ്ചായത്തിൽ െഎത്തനടുക്കയിലെ റിഷാന (18) പതിനാറുവർഷത്തെ ചികിത്സക്കും ശസ്ത്രക്രിയകൾക്കും ശേഷം ശാരീരികവെല്ലുവിളികളെ അതിജീവിച്ചാണ് സ്കൂളിലെത്തുന്നത്. മുള്ളേരിയ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ േകാമേഴ്സ് വിദ്യാർഥിനിയാണിപ്പോൾ. പ്ലാേൻറഷൻ കോർപറേഷ​െൻറ കശുമാവുതോട്ടത്തിൽ പ്രയോഗിച്ച എൻഡോസൾഫാൻ വിതച്ച കെടുതികളുടെ ഇരയായാണ് ഇൗ പെൺകുട്ടി ജനിച്ചത്. നാൾക്കുനാൾ തല വളർന്ന് വലുതായിക്കൊണ്ടിരിക്കുന്ന അസാധാരണ രോഗത്തി​െൻറ രൂപത്തിലാണ് വിഷദുരന്തം റിഷാനയെ പിടികൂടിയത്. ആറു വയസ്സുവരെ നടക്കാനും കഴിഞ്ഞിരുന്നില്ല. തുടർച്ചയായ ചികിത്സയിലൂടെ നടക്കാൻ ശേഷികിട്ടി. 17 ലക്ഷത്തോളം രൂപ ചികിത്സക്കുവേണ്ടി ചെലവഴിച്ചു. കൂലിത്തൊഴിലാളിയായ പിതാവ് ബേരിക്ക മുഹമ്മദും ഉമ്മ സുഹ്റയും ഇതിനായി പലരോടും കടം വാങ്ങി. വീടും സ്ഥലവും വിറ്റു. പരിയാരം മെഡിക്കൽ കോളജിൽ സർക്കാർ സഹായത്തോടെ നടത്തിയ ശസ്ത്രക്രിയ തല വളരുന്ന രോഗത്തിനും പരിഹാരമേകി. വിദ്യാഭ്യാസവകുപ്പി​െൻറ അനുമതിയോടെ സഹായിയെ ഉപയോഗപ്പെടുത്തിയാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. 60 ശതമാനം മാർക്ക് നേടി വിജയിച്ചു. വീട്ടിൽനിന്ന് അഞ്ചു കിലോമീറ്റേറാളം അകലമുള്ള സ്കൂളിലാണ് ഹയർസെക്കൻഡറി പ്രവേശനം കിട്ടിയത്. അടുത്തകാലംവരെ സ്കൂളിലേക്ക് രക്ഷിതാക്കളാരെങ്കിലും കൂട്ടിക്കൊണ്ടുപോകണമായിരുന്നു. ഇപ്പോൾ കൂട്ടുകാരോടൊപ്പം ബസ് കയറി പോയിവരാൻ പറ്റുന്നുണ്ട്. എഴുതാൻ പ്രയാസമില്ലെങ്കിലും പാഠഭാഗങ്ങൾ വായിച്ചെടുക്കാൻ അൽപം ബുദ്ധിമുട്ടാണ്. ഒാർമയിൽ നിൽക്കുന്നില്ല. കണക്കിനോട് അൽപം ഇഷ്ടം കൂടുതലുണ്ട്. ലാപ്ടോപ്പുണ്ടെങ്കിൽ പഠനം കുറച്ചുകൂടി എളുപ്പമാകുമെന്ന് അധ്യാപകർ പറയുന്നു. ക്ലാസെടുക്കുന്നത് റെക്കോഡ് ചെയ്ത് ലാപ്ടോപ്പിൽ സൂക്ഷിച്ച് കേട്ടുപഠിക്കാനും പറ്റും. പേക്ഷ, മകളുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ പറ്റുന്ന അവസ്ഥയിലല്ല സുഹ്റയും മുഹമ്മദും. ബാങ്കിൽ അഞ്ചു ലക്ഷത്തോളം കടമുണ്ട്. ജപ്തിഭീഷണിയുമായി ബാങ്കധികൃതർ വീട്ടിലേക്ക് വന്നു. റിഷാനയുടെ ചികിത്സക്കായി പരിചയക്കാരോട് വാങ്ങിയ വലിയൊരു തുകയും കൊടുത്തുതീർക്കാനുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള ആശ്വാസധനമായി സർക്കാർ നൽകിയ തുകയുപയോഗിച്ച് വാങ്ങിയ ഭൂമിയിൽ പ്ലാസ്റ്റിക് ഷീറ്റ് മറച്ചുകെട്ടിയ കൂരയിലാണ് ഇൗ കുടുംബം കഴിയുന്നത്. ..................................വേണു കള്ളാർ പടം: rishana _endosulphan റിഷാന
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.