''പൈസ അടച്ചില്ലെങ്കില്​ വേണ്ടുന്ന പണിയെടുക്കും''

വേണു കള്ളാർ കാസർകോട്: ''നിങ്ങള് പൈസ അടക്കുന്നില്ലെങ്കില് ഞങ്ങള് അതിന് വേണ്ടുന്ന പണിയെടുക്കുംന്ന് ബാങ്കി​െൻറ സെക്രട്ടറി വീട്ടിലേക്ക് നേരിട്ട് വന്നിറ്റ് പറഞ്ഞു. എന്തുചെയ്യണമെന്ന് അറിയില്ല... ഇനി മുന്നിലേക്ക് ഒരുവഴിയും കാണുന്നില്ല സാറേ...'' -എൻഡോസൾഫാൻ ദുരന്തത്തി​െൻറ തിക്തഫലങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന െബള്ളൂർ െഎത്തനടുക്കയിലെ ബേരിക്ക മുഹമ്മദി​െൻറ കുടുംബം ബാങ്ക് അധികൃതരുടെ ജപ്തിഭീഷണിക്കു മുന്നിൽ പകച്ചുനിൽക്കുകയാണ്. മിഞ്ചിപദവ് റോഡരികിലെ പ്ലാസ്റ്റിക്ഷീറ്റ് മറച്ചുകെട്ടിയ ഷെഡാണ് ഇവർക്ക് വീട്. വിഷദുരന്തത്തി​െൻറ ഇരയായ മകളുടെ ചികിത്സക്ക് 17 ലക്ഷത്തോളം രൂപ ചെലവഴിക്കേണ്ടിവന്ന മുഹമ്മദ് ബെള്ളൂർ സർവിസ് സഹകരണ ബാങ്കിൽ 4.78 ലക്ഷം രൂപയുടെ കടക്കാരനാണ്. വായ്പാ കാലാവധി 2017 സെപ്റ്റംബർ 12ന് അവസാനിച്ചു. എത്രയും വേഗം തുക അടച്ചുതീർക്കണമെന്നും അല്ലാത്തപക്ഷം തുടർനടപടി സ്വീകരിക്കുമെന്നും കാണിച്ച് 2017 ഒക്ടോബർ 16ന് ബാങ്കധികൃതർ നോട്ടിസ് അയച്ചിരുന്നു. പണമടക്കാഞ്ഞതിനാലാണ് അന്ത്യശാസനവുമായി ബാങ്ക് സെക്രട്ടറിയും ഉദ്യോഗസ്ഥരുമെത്തിയത്. എൻഡോസൾഫാൻ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നതി​െൻറ ഭാഗമായി മൊറേട്ടാറിയം നിലവിലുണ്ടെങ്കിലും മുഹമ്മദിന് ഇൗ ആനുകൂല്യത്തിന് അർഹതയില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ജില്ല കലക്ടറെ സമീപിച്ചപ്പോൾ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടിക നിലവിൽവന്ന 2011ന് മുെമ്പടുത്ത വായ്പകൾ മാത്രമേ എഴുതിത്തള്ളുകയുള്ളൂ എന്നാണ് അറിയിച്ചതെന്ന് മുഹമ്മദി​െൻറ ഭാര്യ സുഹ്റ പറഞ്ഞു. 2011നുശേഷം സർക്കാർ ചികിത്സാസഹായം നൽകുന്നുണ്ടെന്നാണ് കാരണമായി പറയുന്നത്. തലവളരുന്ന അസുഖവുമായി ജനിച്ച മകൾ റിഷാന കഴിഞ്ഞ 18 വർഷമായി ചികിത്സയിലാണ്. ആറുവയസ്സുവരെ നടക്കാൻ പറ്റുമായിരുന്നില്ല. ലക്ഷങ്ങൾ ചെലവഴിച്ച് നടത്തിയ നിരന്തര ചികിത്സയുടെ ഫലമായാണ് പരസഹായമില്ലാതെ നടക്കാവുന്ന അവസ്ഥയിലെത്തിയത്. ചികിത്സാചെലവിന് വേണ്ടി അറിയാവുന്നവരോടൊക്കെ കടം വാങ്ങി. മൂന്ന് സ​െൻറ് ഭൂമിയും വീടും വിറ്റു. റിഷാനയുടെ തല വലുതായിക്കൊണ്ടിരിക്കുന്നത് തടയാൻ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തേണ്ടിവന്നു. നീർക്കെട്ട് തടയാൻ തലയുടെ പിൻഭാഗത്ത് കുഴൽ ഘടിപ്പിച്ചിരിക്കുകയാണ്. പഞ്ചായത്തി​െൻറയും നാട്ടുകാരുടെയും സഹായത്തോടെയാണ് ശസ്ത്രക്രിയ നടത്തിയത്. എൻഡോസൾഫാൻ പാക്കേജിൽ ഉൾപ്പെടുത്തി അഞ്ചുലക്ഷം രൂപ സർക്കാർ ആശ്വാസധനമായി അനുവദിച്ചിരുന്നെങ്കിലും ഇത് കടബാധ്യത തീർക്കാൻപോലും തികഞ്ഞില്ല. പലരുടെയും സഹായത്തോടെ വാങ്ങിയ തുണ്ടുഭൂമിയിലാണ് ഇപ്പോൾ താമസം. കൂലിപ്പണിയാണ് മുഹമ്മദി​െൻറ വരുമാനമാർഗം. പടം: suhra_rishana മുഹമ്മദി​െൻറ ഭാര്യ സുഹ്റയും മകൾ റിഷാനയും ബാങ്ക് നോട്ടിസുമായി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.