ഷുഹൈബ്​ വധം: കേസ്​ സി.ബി.​െഎക്ക്​ കൈമാറാൻ സർക്കാർ തയാർ ^മന്ത്രി എ.കെ. ബാലൻ

ഷുഹൈബ് വധം: കേസ് സി.ബി.െഎക്ക് കൈമാറാൻ സർക്കാർ തയാർ -മന്ത്രി എ.കെ. ബാലൻ കണ്ണൂർ: ഷുഹൈബ് വധം സി.ബി.െഎയെ കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാർ തയാറാണെന്ന് മന്ത്രി എ.കെ. ബാലൻ. കണ്ണൂരിൽ നടന്ന സർവകക്ഷി സമാധാനയോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസന്വേഷണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള അസംതൃപ്തി ആർക്കെങ്കിലും ഉണ്ടെങ്കിൽ ഇതിനപ്പുറമുള്ള ഏതെങ്കിലും ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കാനും സർക്കാർ തയാറാണ്. യു.ഡി.എഫ് സമാധാന കമ്മിറ്റി യോഗത്തിൽനിന്ന് വിട്ടുനിന്നത് നിർഭാഗ്യകരമായിപ്പോയി. സാേങ്കതികപ്രശ്നമുന്നയിച്ചാണ് യു.ഡി.എഫ് നേതാക്കൾ സമാധാനയോഗം ബഹിഷ്കരിച്ചത്. സാേങ്കതികമായുണ്ടായ പ്രശ്നം പരിഹരിക്കാൻ തയാറായിരുന്നെങ്കിലും യു.ഡി.എഫ് നേരത്തെ തീരുമാനിച്ചതുപോലെയാണ് യോഗം ബഹിഷ്കരിച്ചത്. ഫെബ്രുവരി 12നാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. അന്നുതന്നെ മുഖ്യമന്ത്രി ജില്ല പൊലീസ് ചീഫിനെ വിളിച്ച് മുഖംനോക്കാതെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 16ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ അന്വേഷണത്തിന് പ്രത്യേക ടീമിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ടു. 18ന് തന്നെ െഎ.ജി മഹിപാൽ യാദവി​െൻറ നേതൃത്വത്തിൽ 12 അംഗ സ്െപഷൽ ടീമിനെ നിയോഗിച്ചു. എസ്.പി, ഇരിട്ടി ഡിവൈ.എസ്.പി, മട്ടന്നൂർ സി.െഎ എന്നിവരടങ്ങിയതാണ് ടീം. പ്രതിപക്ഷനേതാവിനെയും കെ.പി.സി.സി പ്രസിഡൻറിനെയും ഇതുസംബന്ധിച്ച് അറിയിച്ചു. ഡി.ജി.പിക്ക് ഇഷ്ടമുള്ള സ്പെഷൽ ടീമിനെ നിയോഗിക്കുന്നതിൽ എതിർപ്പില്ല എന്ന് അറിയിച്ചതാണ്. ഇതേക്കുറിച്ച് ഒരു അസംതൃപ്തി ഉള്ളതായി സർക്കാറി​െൻറ ശ്രദ്ധയിൽപെട്ടിട്ടില്ല. കേസിൽ ഇതുവരെ രണ്ടുപേർ അറസ്റ്റിലായി. മറ്റു പ്രതികളെ പിടികൂടുന്നതിനുള്ള ശക്തമായ നടപടിയുമായാണ് അന്വേഷണസംഘം മുന്നോട്ടുപോകുന്നത്. ഇൗ അന്വേഷണത്തിൽ ആർക്കും ഇടപെടാൻ കഴിയില്ല. ആ ഉറപ്പ് സർക്കാറിനുവേണ്ടി നൽകുന്നു. ഷുഹൈബി​െൻറ കൊലപാതകത്തെ സർക്കാർ ശക്തമായി അപലപിക്കുന്നു. സമാധാനയോഗത്തിൽ പെങ്കടുത്ത മുഴുവൻ രാഷ്ട്രീയകക്ഷികളും സംഭവത്തെ അപലപിച്ചിട്ടുണ്ട്. ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജനങ്ങളോട് പ്രതിബദ്ധതയുള്ള പ്രസ്ഥാനങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. അത് മനസ്സിലാക്കിയിട്ടില്ലെങ്കിൽ ചരിത്രം അവർക്ക് മാപ്പുനൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.