കണ്ണൂർ: ജില്ല നിയമസേവന അതോറിറ്റി മുതിർന്ന പൗരൻമാർക്ക് ഇന്ന് നടത്താനിരുന്ന നിയമസേവന ക്യാമ്പ് ഫെബ്രുവരി 25 ലേക്ക് മാറ്റി. സാമൂഹിക-ക്ഷേമ - സുരക്ഷാ - നിയമങ്ങളെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥർ വിശദീകരിക്കും. വിവിധ പദ്ധതി ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകളും പരാതികളും മുതിർന്ന പൗരൻമാരിൽനിന്ന് ക്യാമ്പിൽ ഒരുക്കുന്ന വകുപ്പുതല സ്റ്റാളുകളിൽ സ്വീകരിക്കും. കൂടാതെ ഡോക്ടർമാരുടെ സേവനവും ലഭിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0490 2344666, 9495742575, 8547594840. പട്ടയക്കേസുകൾ മാറ്റി കണ്ണൂർ: കലക്ടറേറ്റിൽ ഇന്ന് വിചാരണക്കുവെച്ച കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയക്കേസുകളിൽ ഓർഡറിനായും വെരിഫിക്കേഷനും വെച്ച കേസുകൾ ഫെബ്രുവരി 28ന് രാവിലെ 11നും ബാക്കിയുള്ള എല്ലാ കേസുകളും മാർച്ച് ഏഴിന് രാവിലെ 11നും മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.