കണ്ണൂർ: മാതൃഹൃദയത്തിെൻറ വേദനയറിയാത്തവർ നാടു ഭരിക്കുന്നതിെൻറ ഒടുവിലത്തെ ഉദാഹരണമാണ് 37 വെട്ടുകൾ വെട്ടി ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവമെന്ന് ജമാഅത്തെ ഇസ്ലാമി വനിത വിങ് ജില്ല സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. പൗരാവകാശങ്ങൾക്ക് കാവലിരിക്കേണ്ട ഭരണാധികാരികൾ കൊലയാളികൾക്ക് കാവലിരിക്കുന്നത് ജനാധിപത്യ കേരളത്തിന് അപമാനമാണ്. മക്കൾ നഷ്ടപ്പെട്ട മാതാക്കളുടെയും ഭർത്താക്കന്മാർ നഷ്ടപ്പെട്ട വിധവകളുടെയും പ്രാർഥനയിൽ രക്തദാഹികളായ ഭരണകൂടങ്ങൾ നിലംപൊത്തി വീഴുമെന്നും രാജ്യനിവാസികൾക്ക് നിർഭയത്വവും സുരക്ഷിതത്വവും നൽകാൻ കഴിയാത്ത ഭരണകൂടങ്ങൾ പരാജയമാണെന്നും സെക്രേട്ടറിയറ്റ് വിലയിരുത്തി. ജില്ല പ്രസിഡൻറ് പി.ടി.പി. സാജിദ അധ്യക്ഷതവഹിച്ചു. എം. സൈറാബാനു, സി.സി. ഫാത്തിമ, ടി.പി. ജാബിദ, സമീറ ഇരിക്കൂർ എന്നിവർ സംസാരിച്ചു. സംസ്ഥാന സമിതിയംഗം കെ.എൻ. സുലൈഖയുടെ നേതൃത്വത്തിൽ നേതാക്കൾ ഷുഹൈബിെൻറ വീട് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.