എൻ.എ. ഹാരിസിെൻറ മകനെതിരെ എഫ്.ഐ.ആർ വൈകിച്ചത് രാഷ്ട്രീയ ഇടപെടൽ- -അമിത് ഷാ മംഗളൂരു: എൻ.എ. ഹാരിസ് എം.എൽ.എയുടെ മകൻ മുഹമ്മദ് നാലാപ്പാടിനെതിരെ എഫ്.ഐ.ആർ തയാറാക്കുന്നതിൽ പൊലീസ് വരുത്തിയ വീഴ്ച കോൺഗ്രസിെൻറ വിലകുറഞ്ഞ രാഷ്ട്രീയ ഇടപെടലാണ് സൂചിപ്പിക്കുന്നതെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. തീരദേശ ജില്ലകളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് ബണ്ട്വാളിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റെസ്റ്റാറൻറിലും തുടർന്നും യുവാവിനെ മുഹമ്മദ് മർദിച്ചിട്ടും പൊലീസ് നടപടിയുണ്ടായില്ല. അഴിമതിക്ക് ദേശീയ അവാർഡ് പ്രഖ്യാപിച്ചാൽ കർണാടകയിലെ സിദ്ധരാമയ്യ സർക്കാറിന് ലഭിക്കും. അഴിമതിയും ഹിന്ദുവിരുദ്ധ സമീപനവുമാണ് കർണാടക സർക്കാറിേൻറത്. 20 ഹിന്ദുക്കൾ കൊല്ലപ്പെട്ടിട്ടും കൊലയാളികളെ കോൺഗ്രസ് സർക്കാർ സംരക്ഷിക്കുകയാണ്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഭരണം പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് കർണാടക. തെരഞ്ഞെടുപ്പ് കഴിഞ്ഞ ത്രിപുരയിൽ ബി.ജെ.പി ജയിക്കുമെന്ന് അമിത് ഷാ അവകാശപ്പെട്ടു. ഇന്നും നാളെയും ഷാ വിവിധ പരിപാടികളിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.