​ഷു​ൈഹബ്​ വധം: പ്രതികൾ കീഴടങ്ങിയതല്ല; പിന്തുടർന്ന്​ പിടികൂടുകയായിരുന്നു ^ഡി.ജി.പി, എസ്​.പി

ഷുൈഹബ് വധം: പ്രതികൾ കീഴടങ്ങിയതല്ല; പിന്തുടർന്ന് പിടികൂടുകയായിരുന്നു -ഡി.ജി.പി, എസ്.പി കണ്ണൂർ: ഷുഹൈബ് വധക്കേസിൽ പിടിയിലായവർ കീഴടങ്ങിയതല്ലെന്നും പൊലീസ് പിന്തുടർന്ന് പിടികൂടിയതാണെന്നും ഉത്തരമേഖല ഡി.ജി.പി രാജേഷ് ധിവാൻ, ജില്ല പൊലീസ് മേധാവി ശിവവിക്രം എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ അഞ്ചു ദിവസമായി പ്രതികളുടെ താവളങ്ങളെന്ന് സംശയിക്കുന്ന നിരവധി ഇടങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. പ്രതികളെ പുകച്ച് പുറത്തുചാടിക്കുകയാണുണ്ടായത്. കീഴടങ്ങിയെന്ന വിവരം തെറ്റാണ്. തോലമ്പ്ര എന്ന സ്ഥലത്തുവെച്ച് ഇരുവരെയും െപാലീസ് പിടികൂടുകയായിരുന്നു. പിടിയിലായ ഇരുവരും ഷുഹൈബിനെ വെട്ടിക്കൊല്ലുന്നതിൽ നേരിട്ട് പെങ്കടുത്തവരാണ്. പ്രതികളെ പിടികൂടാൻ ആരുമായും ചർച്ചക്ക് നിന്നിട്ടില്ല. നിൽക്കുകയുമില്ല. കൊലയിൽ പെങ്കടുത്തവരെ തന്നെയാണ് പിടികൂടിയത്. നിരപരാധികളെ പിടികൂടേണ്ട ആവശ്യം പൊലീസിനില്ല. രണ്ടുപേരെ മാത്രമാണ് പിടികൂടാനായത്. എല്ലാ പ്രതികളെയും പിടികൂടിയാൽ മാത്രമേ സംഭവത്തി​െൻറ വ്യക്തമായ ചിത്രം ലഭിക്കുകയുള്ളൂ. എത്രപേർ ഉൾപ്പെട്ടുവെന്ന് ഇപ്പോൾ പറയാനാവില്ല. അന്വേഷണം പുരോഗമിക്കുന്ന മുറക്ക് കണ്ടെത്തൽ അനുസരിച്ച് കൂടുതൽ പേരെ പ്രതിചേർക്കും. ഒളിവിൽ കഴിയുന്ന മറ്റു പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. എപ്പോൾ പിടികൂടുമെന്ന് പറയാനാവില്ല. കൂടുതൽ വിവരങ്ങൾ ഇൗ ഘട്ടത്തിൽ വെളിപ്പെടുത്താനാവില്ല. അന്വേഷണ സംഘത്തിലെ പൊലീസ് ഒാഫിസർമാർ തമ്മിൽ തർക്കമുണ്ടെന്ന വാർത്തകൾ തെറ്റാണ്. ഒറ്റക്കെട്ടായാണ് സംഘം മുന്നോട്ടുപോകുന്നത്. രാഷ്ട്രീയ സമ്മർദം ഉണ്ടായിട്ടില്ല. ഷുഹൈബി​െൻറ പിതാവി​െൻറ മൊഴിയെടുക്കാൻ ദിവസങ്ങൾ വൈകിയെന്ന ആക്ഷേപം ശരിയല്ല. പൊലീസ് മഫ്തിയിൽ വീട്ടിൽ ചെന്ന് കാര്യങ്ങൾ തിരക്കിയിട്ടുണ്ട്. ഡമ്മി പ്രതികളെ പിടികൂടി കേസ് അവസാനിപ്പിക്കാൻ പൊലീസ് തയാറല്ല. അതിനാലാണ് അറസ്റ്റിന് സമയമെടുക്കുന്നതെന്നും ഡി.ജി.പിയും എസ്.പിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.