ഉരുവച്ചാൽ: ഹമ്പിനോടനുബന്ധിച്ച് സിഗ്നൽ ഇല്ലാത്തതിനാൽ മട്ടന്നൂർ-കൂത്തുപറമ്പ് റോഡിൽ നെല്ലൂന്നി, കരേറ്റ, നീർവേലി എന്നിവിടങ്ങളിൽ അപകടം പതിവാകുന്നു. അപകടം ഇല്ലാതാക്കാൻ വേണ്ടി നിർമിച്ച ഹമ്പിൽ സിഗ്നൽ ഇല്ലാത്തത് ഡ്രൈവർമാർക്ക് അപകടക്കെണിയാവുകയാണ്. വാഹനങ്ങൾ എടുത്തുചാടിയാൽ മാത്രമേ ഹമ്പുള്ള കാര്യം ഡ്രൈവർമാർ അറിയുകയുള്ളൂ. ഹമ്പിൽ കയറി വാഹനം പെെട്ടന്ന് നിർത്തുേമ്പാഴാണ് അപകടമുണ്ടാകുന്നത്. മുമ്പ് സ്കൂൾ വിട്ടുപോകവേ വിദ്യാർഥി ബസ് കയറി മരിച്ചതോടെയാണ് വാഹനങ്ങളുടെ വേഗത കുറക്കാൻ രണ്ട് ഹമ്പുകൾ നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.