ദേശീയഗാനം ഇരുന്നുചൊല്ലാനുള്ള സ്വാതന്ത്ര്യം പുതുതലമുറ നേടണം --വി.കെ. ശ്രീരാമൻ കാഞ്ഞങ്ങാട്: ദേശീയഗാനം ഇരുന്നുചൊല്ലാനുള്ള സ്വാതന്ത്ര്യം പുതുതലമുറ നേടണമെന്ന് വി.കെ. ശ്രീരാമൻ. ഇരുപ്പ് സ്വാസ്ഥ്യത്തിെൻറ അടയാളമാണ്. നിൽപ് അശരണരുടേയും. ഗൗരവമേറിയ കാര്യങ്ങൾ ചെയ്യുേമ്പാൾ ഇരിക്കുകയാണ് നമ്മുടെ രീതി. ഒാേരാരുത്തർക്കും അവരവരുടേതായ കേൾക്കൽ രീതികളുണ്ട്. ഏതു പാട്ടായാലും പ്രാർഥനയായാലും ഇരുന്നോ കണ്ണടച്ചിരുന്നോ കേൾക്കാൻ സ്വാതന്ത്ര്യമുള്ള നാളുകൾ വരണമെന്നും അദ്ദേഹം പറഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ സാഹിത്യവേദി സംഘടിപ്പിച്ച കാഞ്ഞങ്ങാട് കാവ്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മനിഷ്ഠയില്ലാത്ത കവിതകള്‍ ജീവിതത്തെ ഉള്‍ക്കൊള്ളുന്നവയല്ല. ജനാലകള്‍ തുറന്ന് ലോകത്തെ കാണുക. ജീവിതം കനല്‍പഥങ്ങളിലൂടെ പോയി, കവിത പൊള്ളിക്കുന്നതായി മാറണം. ഒാരോ കവിതയും മാരക പ്രസരശേഷിയുള്ള ബോംബായി മാറണമെന്നും ശ്രീരാമന്‍ പറഞ്ഞു. ഡോ. അംബികാസുതന്‍ മാങ്ങാട് അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി എക്സിക്യൂട്ടിവ് മെംബർ ഇ.പി. രാജഗോപാലന്‍ ആമുഖപ്രഭാഷണം നടത്തി. മാനേജ്മെൻറ് സെക്രട്ടറി കെ. രാമനാഥന്‍, സാഹിത്യവേദി വൈസ് പ്രസിഡൻറ് വി. വിജയകുമാര്‍, ഡോ. ധന്യ കീപ്പേരി എന്നിവര്‍ സംസാരിച്ചു. ബിജു കാഞ്ഞങ്ങാടിെൻറ 'ഉള്ളനക്കങ്ങള്‍' കവിതയുടെ പ്രകാശനം വി.കെ. ശ്രീരാമന്‍ മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ മകന്‍ വി. രവീന്ദ്രൻ നായർക്ക് നല്‍കി പ്രകാശനം ചെയ്തു. തുടര്‍ന്ന് കാവ്യോത്സവത്തിെൻറ ഭാഗമായുള്ള പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. എസ്.എം. മഞ്ജിമ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.