കണ്ണൂർ: സ്റ്റേറ്റ് എംേപ്ലായീസ് ആൻഡ് ടീച്ചേഴ്സ് ഒാർഗനൈസേഷെൻറ (സെറ്റോ) ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നയവൈകല്യങ്ങൾക്കെതിരെ നടത്തുന്ന പ്രതിധ്വനി സംസ്ഥാന വാഹനജാഥക്ക് ജില്ലയിൽ സ്വീകരണം നൽകി. തളിപ്പറമ്പ്, ഇരിട്ടി, തലശ്ശേരി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കണ്ണൂർ നഗരത്തിലാണ് ജാഥ ജില്ലയിലെ പര്യടനം അവസാനിപ്പിച്ചത്. കണ്ണൂരിൽ നടന്ന സ്വീകരണം ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനംചെയ്തു. സെറ്റോ താലൂക്ക് ചെയർമാൻ ഇ.പി. അബ്ദുല്ല അധ്യക്ഷതവഹിച്ചു. ജാഥ ക്യാപ്റ്റൻ എൻ. രവികുമാർ, വൈസ് ക്യാപ്റ്റൻ പി. ഹരിഗോവിന്ദൻ, ജാഥ മാനേജർ എൻ.കെ. ബെന്നി, കേഒാഡിനേറ്റർ എൻ.എൽ. ശിവകുമാർ, ചവറ ജയകുമാർ, പി. ഉണ്ണിക്കൃഷ്ണൻ, വി. മോഹനചന്ദ്രൻ, എസ്. രവീന്ദ്രൻ, കെ.സി. രാജൻ മാസ്റ്റർ, കെ. മധു, കെ.കെ. രാജേഷ് ഖന്ന, കെ. രമേശൻ, പി.എം. ബാബുരാജ്, ജയൻ ചാലിൽ, വി. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.