കണ്ണൂർ: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലെപ്പട്ടതിൽ പ്രതിഷേധിച്ച് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ബുധനാഴ്ച രാവിലെ ആരംഭിച്ച 24 മണിക്കൂർ ഉപവാസം സമാപിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം കെ. സുധാകരൻ നാരങ്ങനീര് നൽകിയാണ് ഉപവാസം അവസാനിപ്പിച്ചത്. തുടർന്ന് അതേ വേദിയിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്സഭ മണ്ഡലം പ്രസിഡൻറ് ജോഷി കണ്ടത്തിൽ 24 മണിക്കൂർ ഉപവാസം ആരംഭിച്ചു. സതീശൻ പാച്ചേനി ജോഷിയെ ഷാളണിയിച്ചു. യൂത്ത് കോൺഗ്രസ് ചുമതലയുള്ള എ.െഎ.സി.സി സെക്രട്ടറി കൃഷ്ണ അല്ലവേലു യൂത്ത് കോൺഗ്രസ് ഉപവാസം ഉദ്ഘാടനംചെയ്തു. ഷുഹൈബ് കേസിൽ എന്തുകൊണ്ട് നടപടിയില്ലെന്ന് മുഖ്യമന്ത്രി വിശദീകരിക്കണെമന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ക്രമസമാധാനപാലനത്തിൽ മുഖ്യമന്ത്രി തികഞ്ഞ പരാജയമാണെന്നും കൃഷ്ണ കുറ്റപ്പെടുത്തി. യൂത്ത് കോൺഗ്രസ് ലോക്സഭ മണ്ഡലം ൈവസ് പ്രസിഡൻറ് ഒ.കെ. പ്രസാദ് അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്, സംസ്ഥാന വൈസ് പ്രസിഡൻറ് സി.ആർ. മഹേഷ്, സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ, കൊല്ലം ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ, എം.എൽ.എമാരായ സണ്ണിജോസഫ്, എ.പി. അനിൽകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി പി. രാമകൃഷ്ണൻ, വി.പി. അബ്ദുൽ റഷീദ്, ചന്ദ്രൻ തില്ലേങ്കരി, രാജീവൻ എളയാവൂർ, മുഹമ്മദ് ഷമ്മാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.