ഷുഹൈബ് വധം: പൊലീസിെൻറ പക്ഷപാതിത്വം പൊറുക്കില്ല -എം.എം. ഹസന്‍ കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് എടയന്നൂരിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രാഷ്ട്രീയ പക്ഷപാതിത്വത്തോടെയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ കോണ്‍ഗ്രസ് സംസ്ഥാനവ്യാപകമായ പ്രക്ഷോഭം നടത്തുമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെൻറ് മണ്ഡലം പ്രസിഡൻറ് ജോഷി കണ്ടത്തില്‍ കലക്ടറേറ്റിന് മുന്നിൽ ആരംഭിച്ച 24 മണിക്കൂര്‍ ഉപവാസസമരത്തെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം. ക്രൂരമായ കൊലപാതകം നടന്ന് മൂന്നുദിവസമായിട്ടും ഒരു പ്രതിയെപ്പോലും അറസ്റ്റ്ചെയ്തിട്ടില്ല. സി.പി.എമ്മിെൻറ അനുമതിക്ക് കാത്തുനില്‍ക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാവമെങ്കില്‍ അത് കോൺഗ്രസ് പൊറുക്കില്ല. ൈകയും കെട്ടിനിൽക്കാൻ കോണ്‍ഗ്രസിനു സാധിക്കില്ല. സി.പി.എം ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുമ്പോള്‍ കണ്ണൂരില്‍ സമാധാനമുണ്ടാകില്ല. അക്രമ കേസുകളിലെ ഇരകള്‍ക്ക് നീതി കിട്ടില്ല. ഷുഹൈബിനു നേരെ ഭീഷണിയുണ്ടായിരുന്നിട്ടും പൊലീസ് ജാഗ്രത കാണിച്ചില്ല. ഗുജറാത്തില്‍ ബജ്‌റംഗ്ദള്‍ ചെയ്യുന്നതരത്തിലാണ് സി.പി.എം ഈ കൊലപാതകം നടത്തിയത്. ആളുകളെ പൈശാചികമായി കൊലപ്പെടുത്തുന്ന കാര്യത്തില്‍ സി.പി.എമ്മും ബി.ജെ.പിയും യോജിപ്പിലാണെന്നും ഹസന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.