ഷുഹൈബ് വധം: പ്രതികളെ തിരിച്ചറിഞ്ഞില്ല; അന്വേഷണം ജില്ലക്ക്​ പുറത്തേക്ക്

മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ എസ്.പി. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ ഇനിയും തിരിച്ചറിഞ്ഞില്ല. ഇതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. ജില്ലക്ക് പുറത്ത് വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. മട്ടന്നൂര്‍ സി.ഐ എ.വി. ജോണി​െൻറ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണസംഘത്തില്‍ എസ്.പി, ഡിവൈ.എസ്.പി സ്‌ക്വാഡിലെ അംഗങ്ങളുമുണ്ട്. വിവിധ അംഗങ്ങളെ സംശയാസ്പദമായ കേന്ദ്രങ്ങളിലേക്കയച്ചാണ് അന്വേഷണം വിപുലീകരിച്ചത്. സംഭവത്തില്‍ ഏതാനുംപേരെ ചോദ്യംചെയ്തിട്ടുണ്ട്. ആരും കസ്റ്റഡിയിലില്ലെന്നും ചിലരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്നും സി.ഐ എ.വി. ജോൺ പറഞ്ഞു. ഇതുവരെ ആരെയും പിടികൂടാത്ത സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണത്തിന് കോണ്‍ഗ്രസ് ആവശ്യപ്പെടും. ഇതി​െൻറ സൂചന പല നേതാക്കളും നല്‍കിക്കഴിഞ്ഞു. പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്ന് കോണ്‍ഗ്രസിന് പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.