കരിപ്പോടി തിരൂർ മുച്ചിലോട്ട്​ ബ്രഹ്​മകലശോത്സവം 19 മുതൽ

പാലക്കുന്ന്: കോട്ടിക്കുളം കരിപ്പോടി തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര ബ്രഹ്മകലശോത്സവം ഫെബ്രുവരി 19 മുതൽ 25 വരെ നടക്കും. 19ന് വെടിത്തറക്കാൽ ഭജന മന്ദിരത്തിനു സമീപം നിന്നാരംഭിക്കുന്ന കലവറ ഘോഷയാത്രയോടെ ആഘോഷങ്ങൾക്കു തുടക്കമാകും. 25ന് രാവിലെ 6.50നും 7.50നും ഇടയിൽ ക്ഷേത്രം തന്ത്രി അരവത്ത് കെ.യു. ദാമോദരതന്ത്രി പുന:പ്രതിഷ്ഠ നടത്തും. ക്ഷേത്ര പരിധിയിലെ 18 പ്രാദേശിക കമ്മിറ്റികൾ, മാതൃസമിതി, യു.എ.ഇ കമ്മിറ്റി എന്നിവയുടെ കൂട്ടായ്മയോടെയാണ് ക്ഷേത്രത്തി​െൻറ പുനർനിർമാണം നടത്തിയത്. 1.25 കോടിയിലധികം രൂപ ഇതിനായി ചെലവഴിച്ചു. പൂർണമായും കൃഷ്ണശിലയിൽ തീർത്ത ആദ്യ മുച്ചിലോട്ട് പള്ളിയറയാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.